പൊലീസിനെ അച്ചടക്കം പഠിപ്പിക്കണമെന്ന് കമീഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ ആത്മാഭിമാനം, അന്തസ്സ്, അച്ചടക്കം, സൽപേര് എന്നിവ കാത്തുസൂക്ഷിക്കുന്നതിന് ഇക്കാര്യത്തിൽ എല്ലാ അധികാരങ്ങളുമുള്ള ഫോറം മുഖേന വിശദ അന്വേഷണം നടത്തണമെന്ന് സോളാർ കമീഷൻ ശിപാർശ. പൊലീസ് അസോസിയേഷെൻറ മുൻകാല പ്രവർത്തനങ്ങളെയും സേനയുടെ അന്തസ്സ്, അച്ചടക്കം എന്നിവയെക്കുറിച്ചും രൂക്ഷ വിമർശനമാണ് സോളാർ കമീഷൻ ജസ്റ്റിസ് ജി. ശിവരാജൻ റിപ്പോർട്ടിൽ നടത്തിയിരിക്കുന്നത്. പൊലീസ് അസോസിയേഷൻ മുൻ ജന.സെക്രട്ടറി ജി.ആർ. അജിത്തിനെ പേരെടുത്ത് പറഞ്ഞാണ് വിമർശനം.
പൊലീസിെൻറ വിവിധ തലങ്ങളിലുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കണമെന്ന നിഗമനവും റിപ്പോർട്ടിലുണ്ട്. നാല് വാല്യങ്ങളുള്ള കമീഷൻ റിപ്പോർട്ടിൽ 219 പേജുള്ള നാലാമത്തെ വാല്യം മുഴുവനായി പൊലീസ് അസോസിയേഷെൻറ പ്രവർത്തനങ്ങളും പരിശോധിക്കേണ്ട കാര്യങ്ങളുമാണ് പ്രതിപാദിച്ചിട്ടുള്ളത്.
പൊലീസ് അസോസിേയഷെൻറ പേരിൽ 20 ലക്ഷം രൂപ സരിത എസ്. നായർ സംഭാവനയായി നൽകിയെന്ന ആരോപണം വാസ്തവമാണെങ്കിൽ അത് ബൈേലായുടെയും സർക്കാർ ചട്ടത്തിെൻറയും ലംഘനമാണ്.
പൊലീസ് സ്റ്റേഷനുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ഉത്തരവ് ഇറക്കുന്നതിനുള്ള പ്രതിഫലമായാണ് ഇൗ തുക വാങ്ങിയതെങ്കിൽ അത് അഴിമതി നിരോധന നിയമപ്രകാരം കുറ്റമാണ്.
പരാതികളിൽ നിയമപരമായ നടപടികൾ സ്വീകരിക്കാതെ ചില ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ സരിതയുടെ കേസുകൾ ഒതുക്കിത്തീർക്കാൻ ശ്രമം നടത്തിയതും സേനയുടെ അന്തസ്സിനെയും വിശ്വാസ്യതയെയും ബാധിക്കും.
പൊലീസ് അസോസിയേഷൻ മുതൽ വിവിധ തലങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട അസോസിയേഷനുകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച നിഗമനങ്ങളും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.