ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയന്ന് സോളാര്‍ കമീഷന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫിസിന് വീഴ്ച സംഭവിച്ചെന്ന് സോളാർ അന്വേഷണ കമീഷൻ കണ്ടെത്തൽ. ആദ്യം കേസന്വേഷിച്ച സംഘത്തിനും പാളിച്ച സംഭവിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ജസ്റ്റിസ് ശിവരാജന് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. നാല് വാല്യങ്ങളുള്ള റിപ്പോര്‍ട്ടിെൻറ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
റിപ്പോർട്ട് പരിശോധിച്ചശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന നിലപാടിലാണ് ജസ്റ്റിസ് ശിവരാജനും. ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ ഒാഫിസിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.
ഉമ്മൻ ചാണ്ടിയുടെ ഒാഫിസിനെതിരെ പരാമർശമുെണ്ടങ്കിലും ഉമ്മൻ ചാണ്ടിക്ക് തട്ടിപ്പിലുള്ള ബന്ധം സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശമുണ്ടോയെന്ന കാര്യം വ്യക്തമല്ല. മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ ഇടപെടൽ തട്ടിപ്പിെൻറ വ്യാപ്തി വർധിപ്പിെച്ചന്ന് പരാമർശമുണ്ട്.
കേസിലെ രണ്ടാംപ്രതിയായ സരിത എസ്. നായർ ഉന്നയിച്ച ൈലംഗികാരോപണങ്ങൾ ഉൾെപ്പടെയുള്ള വിഷയങ്ങളിലെ കമീഷെൻറ നിലപാട് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് നിലവിലെ നിയമവ്യവസ്ഥ അപര്യാപ്തമാണെന്നും ശക്തമായ നിയമസംവിധാനങ്ങളുണ്ടാക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്.
നാല് ഭാഗങ്ങളായി തയാറാക്കിയ റിപ്പോര്‍ട്ടിലെ ഒരു ഭാഗത്തിൽ ഉമ്മൻ ചാണ്ടിയുടെ ഒാഫിസിെൻറ ഇടപെടലും മൊഴികളും തെളിവുകളുമാണുള്ളത്. തട്ടിപ്പുകാരെ തടയുന്നതിൽ മുഖ്യമന്ത്രിയുടെ ഒാഫിസ് പരാജയപ്പെട്ടു. കേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും മുഖ്യമന്ത്രിയുടെ ഒാഫിസിലെ ചിലരുമായി സൗഹൃദബന്ധമുണ്ടാക്കുകയും അത് തട്ടിപ്പ് നടത്തുന്നതിന് ഉപയോഗിക്കുകയും ചെയ്തു. ഒാഫിസിെൻറ ഇടപെടൽ തട്ടിപ്പിെൻറ വ്യാപ്തി വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഒാഫിസിലെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ട്. ഇൗ ദൃശ്യങ്ങൾ കുറച്ച് ദിവസം സൂക്ഷിക്കുന്നതിനുള്ള സംവിധാനമുണ്ടാകണം.
മുഖ്യമന്ത്രിയുടെ ഒാഫിസിലേക്ക് എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്താത്തതാണ് ഇത്തരം തട്ടിപ്പുകൾക്ക് സെക്രേട്ടറിയറ്റ് പോലും ഉപയോഗിക്കാൻ കാരണമായതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്്. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിെച്ചന്നും മതിയായ തെളിവുകൾ ശേഖരിക്കുന്നതിൽ അവർ പരാജയപ്പെെട്ടന്നുമാണ് പരാമർശം.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിനെ തന്നെ പിടിച്ചുലച്ച സോളാർ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും മന്ത്രിമാരും ആരോപണ വിധേയരാകുകയും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. ആ സാഹചര്യത്തിലാണ് ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. എന്നാൽ, കമീഷെൻറ ടേംസ് ഒാഫ് റഫറൻസ് വന്നേപ്പാൾ മുഖ്യമന്ത്രിയെയും അദ്ദേഹത്തിെൻറ ഒാഫിസിനെയും ഉൾെപ്പടുത്തണമെന്ന ആവശ്യവും ഉയർന്നു. ഒടുവിൽ ഇക്കാര്യവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. 2013 ഒക്ടോബർ 23നാണ് ജസ്റ്റിസ് ശിവരാജനെ ഏകാംഗ കമീഷനായി നിയോഗിച്ചത്. ആദ്യഘട്ടത്തിൽ കമീഷന് ഒാഫിസും ജീവനക്കാരെയും നിയമിക്കാതിരുന്നതും വിവാദമായിരുന്നു.
ആറ് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്ന കമീഷൻ പക്ഷേ, സിറ്റിങ് ആരംഭിച്ചതോടെയുണ്ടായ വിവാദങ്ങളും തെളിവെടുപ്പും കാരണം റിപ്പോർട്ട് സമർപ്പിക്കൽ നീണ്ടുപോകുകയായിരുന്നു. ഒടുവിൽ മൂന്ന് വർഷവും 11 മാസവും കഴിഞ്ഞാണ് ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചത്.
എന്നാൽ, കമീഷനിൽ നിയുക്തമായ എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണോ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചത്, സരിതയിലും ബിജു രാധാകൃഷ്ണനിലും മാത്രമായി കമീഷെൻറ അന്വേഷണ റിപ്പോർട്ട് അവസാനിച്ചുവോ തുടങ്ങിയ സംശയങ്ങൾ ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.