Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ റിപ്പോർട്ട്;...

സോളാർ റിപ്പോർട്ട്; ആത്മവിശ്വാസമുണ്ടെന്ന് ഉമ്മൻ ചാണ്ടി 

text_fields
bookmark_border
oommen-chandi
cancel

തിരുവനന്തപുരം: സോളാർ കമീഷൻ അന്വേഷണ റിപ്പോർട്ടിൽ താൻ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ ഭയമില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 

നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ട്. യു.ഡി.എഫ് സർക്കാറിന് ഇക്കാര്യത്തിൽ ഒന്നും മറച്ച് വെക്കാനുണ്ടായിരുന്നില്ല. കമീഷനോട് പൂർണമായും സഹകരിച്ചിട്ടുണ്ട്. എല്ലാ ചോദ്യത്തിനും ഉത്തരം നൽകി. മണിക്കൂറുകളോളം വിസ്തരിച്ചപ്പോഴും തടസ്സമൊന്നും പറഞ്ഞിരുന്നില്ല. തന്‍റെ ഓഫീസ് തുറന്ന പുസ്തകമായിരുന്നു. റിപ്പോർട്ടിലെ വിശദീകരണം അറിഞ്ഞ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newsmalayalam newsResponsesolar commission Report
News Summary - Solar Commission Report Oommen Chandy Response-Kerala News
Next Story