സോളാർ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയിൽ വെക്കും; ആർക്കും നൽകില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സോളാർ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് ആര്‍ക്കും നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ട് പരസ്യമാക്കുന്നത് നിയമവിരുദ്ധമാണെന്നും ഇപ്പോൾ ആർക്കും നൽകാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സോളർ കമീഷൻ റിപ്പോർട്ടിെൻറ പകർപ്പ് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയ സാഹചര്യത്തിലാണ് പ്രതികരണം.
കമീഷൻ റിപ്പോർട്ട് ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ വക്കും. റിപ്പോർട്ട് നിയമസഭയിൽ മേശപ്പുറത്ത് വെക്കാനുള്ള തീയതി തീരുമാനിച്ചിട്ടില്ല. അല്ലാത്തപക്ഷം നടപടി നിയമവിരുദ്ധമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാർ കേസിൽ കമീഷനെ നിയമിച്ചത് മുന്‍ സര്‍ക്കാരാണ്. റിപ്പോര്‍ട്ടിൻ മേലുണ്ടായത് പ്രതികാര നടപടിയല്ലെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോര്‍ട്ട് മാത്രമായി സഭയുടെ മേശപ്പുറത്ത് വെക്കുകയോ അതിന്മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് കൂടി വിശദമാക്കിയ റിപ്പോര്‍ട്ടാക്കി മേശപ്പുറത്ത് വെക്കുകയോ ചെയ്യാവുന്നതാണ്. എന്നാൽ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ സ്വകരിച്ച നടപടി കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ടാകും ആറുമാസത്തിനകം നിയമസഭയിൽ വെക്കുകയെന്നും പിണറായി വ്യക്തമാക്കി.
സോളാർ കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ റിപ്പോർട്ടിെൻറ പ്രസകതമായ ഭാഗങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യാതെ സർക്കാർ സ്വീകരിച്ച നടപടി ഏകപക്ഷീയവും യുകതിരഹിതവും ഒരു പൗരൻ എന്ന നിലയിലുള്ള തെൻറ അവകാശം നിഷേധിക്കലാണെന്നും ചൂണ്ടികാണിച്ചാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. തനിക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ ആധാരമാക്കിയ കമീഷൻ റിപ്പോർട്ടിെൻറ ഒരു പകർപ്പ് തരണമെന്നും ഉമ്മൻചാണ്ടി കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.