സോളാർ അപകീർത്തി കേസ്: സ്റ്റേ വേണമെന്ന വി.എസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: സോളാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ്.അച്യുതാനന്ദൻ നൽകണമെന്ന കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത് ജില്ലാ കോടതി. വി.എസ്.അച്യുതാനന്ദൻ പത്ത് ലക്ഷത്തി പതിനായിരം രൂപ നൽകണമെന്ന് ജനുവരി 22 നാണ് സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന് കോടതി ഉപാധികളോടെ സ്റ്റേ അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി പി.വി.ബാലകൃഷ്‌ണന്‍റെതാണ് ഉത്തരവ്.
അപകീർത്തി കേസിൽ ഉമ്മൻ ചാണ്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയത്. സോളാർ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വി.എസ്.അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയാണ് കേസിന് ആധാരം.
2013 ജൂലൈ ആറിന് റിപ്പോർട്ടർ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് വി.എസ് ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളാർ തട്ടിപ്പിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രധാന ആരോപണം. സ്റ്റേ ചെയ്യണം എന്ന ഹരജിയിൽ ഉമ്മൻ ചാണ്ടിയുടെ കൂടെ വാദം പരിഗണിച്ചാണ് കോടതി കീഴ്‌കോടതി ഉത്തരവ് മരവിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.