സോളാർ: ഉമ്മൻചാണ്ടിയെ ദുർബലപ്പെടുത്തിയാൽ അധികാരത്തിലെത്താമെന്ന് പിണറായി കരുതുന്നു -എം.കെ മുനീർ
text_fieldsകോഴിക്കോട്: സോളാർ കേസ് സി.ബി.ഐക്ക് വിടാനുള്ള തീരുമാനം സർക്കാറിന്‍റെ പ്രതികാരനടപടിയാണെന്ന് എം.കെ മുനീർ എം.എൽ.എ. സി.ബി.ഐയേയും കേന്ദ്ര ഏജൻസികളെയും എക്കാലത്തും എതിർക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചിരുന്നത്. ശരത് ലാലിേന്റയും കൃപേഷിേന്റയും കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ പൊതു ഖജനാവിൽ നിന്ന് പണം ചെലവാക്കി സുപ്രീംകോടതി വരെ പോയ പിണറായി സർക്കാറാണ് ഇപ്പോൾ സോളാർ കേസ് സി.ബി.ഐക്ക് വിടുന്നതെന്നും മുനീർ പറഞ്ഞു.
ഉമ്മൻചാണ്ടി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാനെത്തുമെന്ന് വ്യക്തമായതോടെ സോളാർ കേസ് വീണ്ടും പൊങ്ങി വരുമെന്ന് ഇടത് സൈബർ പോരാളികൾ പ്രചാരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പിലെ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്ന് മനസിലാക്കിയായിരുന്നു അവർ അത്തരം പ്രചാരണത്തിലേക്ക് കടന്നതെന്ന് മുനീർ പറഞ്ഞു.
ഇത്രയും കാലം രമേശ് ചെന്നിത്തലയായിരുന്നു സർക്കാറിന്‍റെ ലക്ഷ്യം. അദ്ദേഹത്തിനെതിരെ സർക്കാർ വിജിലൻസ് കേസെടുക്കുകയും ചെയ്തു. എന്നാൽ, ഉമ്മൻചാണ്ടി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേക്ക് എത്തുമെന്ന് വ്യക്തമായതോടെ സർക്കാർ അദ്ദേഹത്തിന് നേരെ തിരിഞ്ഞു. എന്നാൽ, ഇത്തരം പ്രചാരണങ്ങളെല്ലാം ജനം തിരിച്ചറിയും. ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ വിജയം യു.ഡി.എഫ് നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.