Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയോട്​...

മുഖ്യമന്ത്രിയോട്​ നന്ദി, നീതി ലഭിക്കുമെന്ന്​ വിശ്വസിക്കുന്നു; സോളാറിൽ പ്രതികരിച്ച്​ പരാതിക്കാരി

text_fields
bookmark_border
മുഖ്യമന്ത്രിയോട്​ നന്ദി, നീതി ലഭിക്കുമെന്ന്​ വിശ്വസിക്കുന്നു; സോളാറിൽ പ്രതികരിച്ച്​ പരാതിക്കാരി
cancel

സോളാർ കേസ്​ സി.ബി.ഐക്ക്​ വിടാനുള്ള സർക്കാർ തീരുമാനത്തിൽ മുഖ്യമന്ത്രിയോട്​ നന്ദി പറഞ്ഞ്​ പരാതിക്കാരി. കേസിൽ ഇനിയെങ്കിലും നീതി ലഭിക്കുമെന്നാണ്​ കരുതുന്നതെന്നും അവർ പറഞ്ഞു​.​ നിലവിലെ സംസ്​ഥാന ഏജൻസികളുടെ അന്വേഷണത്തിൽ പോരായ്​മ ഉള്ളതുകൊണ്ടല്ല കേസിൽ സി.ബി.ഐയെ ആവശ്യപ്പെട്ടത്​. സോളാർ കേസ്​ കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന്​ മനസിലായതുകൊണ്ടാണ്​ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്​.


ഇരയായ തനിക്കുണ്ടായ സാമ്പത്തിക നഷ്​ടങ്ങളെകുറിച്ചും സി.ബി.ഐ അന്വേഷിക്കണം. നിലവിൽ എഫ്​.ഐ.ആർ ഇട്ട കേസുകളിലാണ്​ അന്വേഷണം നടക്കുക. എന്നാൽ വിശദമായ മൊഴികൾ അനുസരിച്ച്​ അന്വേഷണം മറ്റുള്ളവരിലേക്കും നീളും. ഈ മാസം12നാണ്​ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക്​ അപേക്ഷ നൽകിയതെന്നും പരാതിക്കാരി പറഞ്ഞു. സോളാർ സംബന്ധിച്ച ആറ്​ പീഡന കേസുകളാണ്​ സി.ബി.ഐക്ക്​ വിടാൻ സർക്കാർ തീരുമാനിച്ചത്​. ഇതുസംബന്ധിച്ച വിജഞാപനം ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു.


​ ഇരയാക്കപ്പെട്ട യുവതി മുഖ്യമന്ത്രി പിണറായി വിജയന്​ നൽകിയ പരാതിയെതുടർന്നാണ്​ നടപടി. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, എ.പി. അനിൽകുമാർ, അബ്​ദുല്ലക്കുട്ടി, ഹൈബി ഈഡൻ തുടങ്ങിവർക്കെതിരായ കേസുകളാണ്​ സി.ബി.​െഎക്ക്​ വിടുന്നത്​. ഡൽഹി പൊലീസ്​ എക്​സ്റ്റാബ്ലിഷ്​മെന്‍റ്​ ആക്​ട്​ അനുസരിച്ച്​ കേസുകൾ സി.ബി.ഐ ഏറ്റെടുക്കണമെന്ന്​ കാട്ടിയുള്ള ശിപാർശ​ ഉടൻ സർക്കാർ കേന്ദ്രത്തിനയക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്​ ആഴ്​ച്ചകൾ ബാക്കിനിൽക്കെയാണ്​ എൽ.ഡി.എഫ്​ സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്​. 2006ൽ സമാനമായ രീതിയിൽ ലാവലിൻ കേസ്​ അന്നത്തെ സർക്കാർ സി.ബി.ഐക്ക്​ വിട്ടിരുന്നു. സോളാർ കേസ്​ ഏറ്റെടുക്കണമോ എന്നുള്ളത്​ സി.ബി.ഐ സ്വന്തം വി​േവചനാധികാരംകൂടി പരിഗണിച്ചാവും തീരുമാനിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar caseCBI
Next Story