ട്രെയിനിൽ മദ്യം നൽകി മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍
text_fieldsതിരുവനന്തപുരം: ട്രെയിനിൽ മദ്യം നൽകി മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സൈനികന്‍ അറസ്റ്റില്‍. മണിപ്പാൽ സർവകലാശാലയിലെ മലയാളി വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിലാണ് സംഭവം.
സംഭവത്തിൽ പത്തനംതിട്ട കടപ്ര സ്വദേശി പ്രതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിൽ സൈനികനായ ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. വിദ്യാർഥിനി കർണാടക ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. സൗഹൃദത്തിലായ പ്രതി യുവതിക്ക് നിർബന്ധിച്ച് മദ്യം നൽകുകയും അബോധവസ്ഥയിലായശേഷം പീഡിപ്പിക്കുകയും ആയിരുന്നു. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഇന്നലെ ഭർത്താവാണ് തിരുവനന്തപുരത്ത് പരാതി നൽകിയത്. എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.
ഇന്നലെ രാത്രി കടപ്രയിലെ വീട്ടിലെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. യുവതിക്ക് മദ്യം നൽകിയെന്നും പീഡിപിച്ചിട്ടില്ലെന്നുമാണ് സൈനികൻ പൊലീസിനോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.