ഫെനിയുടെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നു; റോയിയുടെ മുഴുമിക്കാത്ത വാക്കുകള്‍
text_fieldsകൊട്ടാരക്കര: ‘ചതി പറ്റിപ്പോയി, ഇനി എനിക്കെന്തും സംഭവിക്കാം..’ റോയി മാത്യുവിന്‍െറ അവസാന വാക്കുകള്‍ ഫെനിയുടെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. പ്രിയപ്പെട്ടവെന്‍റ വിയോഗം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ അലമുറയിടുകയാണ് നാസിക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സൈനികന്‍ റോയിയുടെ ഭാര്യ ഫെനി. കഴിഞ്ഞ 24ന് രാത്രിയില്‍ റോയി മാത്യു മൊബൈലില്‍ വിളിച്ചതും വാക്കുകള്‍ മുഴുമിപ്പിക്കുംമുമ്പേ മുറിഞ്ഞു പോയതുമൊക്കെ വീട്ടിലുള്ളവരുടെ മനസ്സില്‍ ഇപ്പോഴും മുഴങ്ങുന്നു.
ശുഭസൂചനക്കായി ഓരോ ഫോണ്‍ബെല്ലും കാത്തിരുന്നെങ്കിലും എത്തിയത് ജീവിതപങ്കാളിയെ എന്നന്നേക്കുമായി നഷ്ടപ്പെട്ട വാര്‍ത്തയായിരുന്നു. കുടുംബത്തിന്‍െറ താങ്ങുംതണലുമായിരുന്ന മൂത്ത മകന്‍െറ അകാലമരണം ഉള്‍ക്കൊള്ളാനാകാതെ വിങ്ങിപ്പൊട്ടുകയാണ് റോയിയുടെ പിതാവ് മോനച്ചനും മാതാവ് സെല്‍വിയും.
മൂന്ന് ആണ്‍മക്കളില്‍ രണ്ടുപേരെയും മുമ്പ് നഷ്ടപ്പെട്ടതിന്‍െറ സങ്കടവും ഇരുവരിലുമുണ്ട്. ഹൈദരാബാദില്‍ ഇലക്ട്രിക്കല്‍ ഫോര്‍മാന്‍ ആയിരുന്ന രണ്ടാമത്തെ മകന്‍ ജേക്കബ് മാത്യു അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു.
ഇതിന്‍െറ വിഷമങ്ങള്‍ മാറിവരുന്നതിനിടെയാണ് മൂത്തമകന്‍ റോയി മാത്യുവിന്‍െറ മരണവാര്‍ത്തയും. 14 വര്‍ഷം മുമ്പ് കൊല്ലം കരിക്കോട് ടി.കെ.എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.എ മൂന്നാം വര്‍ഷം പഠിക്കുമ്പോഴാണ് റോയിക്ക് കരസേനയില്‍ ജോലി ലഭിച്ചത്. നാസിക്കിലായിരുന്നു പരിശീലനം.
മേലധികാരികള്‍ക്കെതിരെ സ്വകാര്യചാനലില്‍ പ്രസ്താവന നടത്തിയ മലയാളി സൈനികന്‍ മരിച്ചതായി വ്യാഴാഴ്ചയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്. കേണല്‍ അനിലിന്‍െറ ഡ്രൈവറായിരുന്ന റോയിയെ കഴിഞ്ഞ അവധിക്കുശേഷം തിരികെ എത്തിയപ്പോള്‍ പ്രത്യേക ജോലിക്കായി 300 കിലോമീറ്റര്‍ അകലെയുള്ള ദേവലാലി യൂനിറ്റിലേക്ക് അയച്ചു.
ഇവിടെ കേണലിന്‍െറ വീട്ടുജോലികള്‍ ഉള്‍പ്പടെ തനിക്ക് ചെയ്യേണ്ടി വരുന്നുവെന്നാണ് റോയി മാത്യു സ്വകാര്യ ചാനല്‍ പ്രവര്‍ത്തകരുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ വ്യക്തമാക്കിയത്. ഒപ്പമുള്ള സുഹൃത്തുക്കളും ഏറെ ആരോപണങ്ങള്‍ പറയുകയുണ്ടായി. എന്നാല്‍, ഇത് ക്വിന്‍റ് വെബ്പോര്‍ട്ടല്‍ ചാനലില്‍ വന്നതോടെയാണ് പറഞ്ഞതിന്‍െറ അപകടം റോയി മാത്യുവിന് മനസ്സിലായത്. ഉടന്‍തന്നെ ഭാര്യയെ വിളിച്ച് ഉണ്ടായ സംഭവങ്ങള്‍ പറഞ്ഞെങ്കിലും ഇടക്ക് ഫോണ്‍ കട്ട് ആയി.
പിന്നീടാണ് ദിവസങ്ങള്‍ക്ക് ശേഷം ക്യാമ്പില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ മൃതദേഹം കണ്ടത്തെിയത്. നാട്ടില്‍നിന്ന് ബന്ധുക്കളത്തെിയ ശേഷമേ മൃതദേഹം കാണാനും മറ്റ് വിവരങ്ങള്‍ നല്‍കാനും കഴിയൂവെന്നാണ് സൈനിക ക്യാമ്പ് അധികൃതര്‍ അറിയിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ച ബന്ധുക്കള്‍ നാസിക്കില്‍ എത്തുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.