കൂട്ടുകാർക്ക് അയച്ച ശബ്ദസന്ദേശങ്ങൾ നൊമ്പരമായി ബാക്കി; വൈശാഖ് ഇനി ജ്വലിക്കുന്ന ഓർമ
text_fieldsഓയൂർ: സൗഹൃദങ്ങളെ നിധി പാേലെ കാത്തുസൂക്ഷിച്ച സ്നേഹനിധിയായിരുന്നു കശ്മീരിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികൻ വെെശാഖ്. സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഓർമകൾ നൽകി 24 വയസ് മാത്രം പ്രായമുള്ള വെെശാഖ് വിട വാങ്ങുമ്പാേൾ കൂട്ടുകാർക്ക് മാെബെെലിൽ ഇതുവരെ അയച്ച ശബ്ദ സന്ദേശങ്ങൾ നൊമ്പരമാകുന്നു.
ദിവസവും വീട്ടിൽ വിളിക്കും. അമ്മയെയും സഹോദരിയെയും വിഡിയോ കാേളിലൂടെയും അല്ലാതെയുമാണ് വിളിച്ച് സംസാരിച്ചിരുന്നത്. കൂട്ടുകാർ തമ്മിൽ നിരവധി ശബ്ദ സന്ദേശങ്ങൾ ദിവസവും കെെമാറുമായിരുന്നു. നാട്ടിലെ കാര്യങ്ങളെല്ലാം ഒന്നുപോലും വിടാതെ അറിയാൻ അതീവ തൽപരനായിരുന്നു വൈശാഖ്. സുഹൃത്ത് ഇല്ലാതായെങ്കിലും ചങ്ങാതിമാരുടെ മാെബെെലിൽ നഷ്ട്ടപ്പെട്ടു പോകാതെ കിടക്കുകയാണ് വൈശാഖിന്‍റെ സ്നേഹോഷ്മളമായ ശബ്ദസന്ദേശങ്ങൾ. വീണ്ടും വീണ്ടും ആ സന്ദേശങ്ങൾ കേട്ട് നൊമ്പരംകൊള്ളുകയാണിവർ.
വാടകവീട്ടിൽ നിന്ന് വൈശാഖിന്‍റെ കുടുംബം സ്വന്തമായി വെച്ച വീട്ടിലേക്ക് മാറിയത് 2021 ജനുവരിയിലാണ്. വസ്തു വാങ്ങിയാണ് വീട് വെച്ചത്. അതിലെ കുറച്ച് കടവും തീർത്ത് വരുകയായിരുന്നു. ആഗസ്റ്റിലാണ് അവസാനമായി നാട്ടിലെത്തിയത്. അടുത്ത ലീവിന് നാട്ടിൽ എത്തിയാൽ ബിരുദം പൂർത്തിയാക്കിയ സഹോദരി ശിൽപ്പയുടെ വിവാഹം നടത്താനുള്ള തീരുമാനത്തിലായിരുന്നു.
കുട്ടിക്കാലം മുതലേ പട്ടാളക്കാരനാവണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇതിന് പല തവണ ശ്രമിച്ചപ്പാേഴാണ് 2017 മാർച്ച് 18ന് ജാേലിയിൽ പ്രവേശിക്കാൻ സാധിച്ചത്. വെെശാഖിന്‍റെ മരണ വാർത്തയറിഞ്ഞ് നിരവധി പേരാണ് വീട്ടിലേക്ക് വന്നു കാെണ്ടിരിക്കുന്നത്. വ്യാഴാഴ്ച ജന്മനാടായ കുടവട്ടൂർ എൽ.പി സ്കൂളിൽ മൃതദേഹം പാെതുദർശനത്തിന് വച്ച ശേഷം വീട്ടുവളപ്പിൽ ഔദ്യാേഗിക ബഹുമതികളാേടെ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.