മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രചാരണം; സോളിഡാരിറ്റി പരാതി നല്‍കി
text_fieldsകോഴിക്കോട്: ഡോ. എസ്. ഗണപതി എന്ന വ്യക്തിയുടേതായി ‘കര്‍മ്മ ന്യൂസ്’ അവരുടെ സാമൂഹിക മാധ്യമങ്ങള്‍ വഴി മുസ്‍ലിം സമുദായത്തിനെതിരെ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ സോളിഡാരിറ്റി പരാതി നൽകി. സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീക്ക് മമ്പാട് പൊലീസ് മേധാവി അനില്‍ കാന്തിനാണ് പരാതി നല്‍കിയത്.
മസ്തിഷ്ക മരണവും അവയവദാനവുമായും ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ മുസ്‍ലിം സമുദായത്തിനെതിരെ മത-സാമുദായിക സ്പർധ വളര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കമാണുള്ളത്. 2023 ജൂണ്‍ 20ന് പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെയാണ് പരാതി.
‘ബ്രെയ്ന്‍ ഡെത്ത് ഈസ് മോസ്റ്റ്‌ലി സര്‍ട്ടിഫൈഡ് ഇന്‍ ഹോസ്പിറ്റല്‍സ് ഓണ്‍ഡ് ബൈ മുസ്‌ലിം ഡോക്‌ടേര്‍സ് ഓര്‍ മുസ്‌ലിം ബിസിനസ്മാന്‍’ എന്ന ഡോ. എസ്. ഗണപതിയുടെ പ്രസ്താവന ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മുസ്‍ലിം സമുദായ അംഗങ്ങളായ ഡോക്ടര്‍മാർക്കെതിരെ വെറുപ്പും വിദ്വേഷവും വളര്‍ത്തുക എന്നുള്ള ബോധപൂര്‍വമായ ഉദ്ദേശത്തോടെയാണ് എന്ന് പരാതിയിൽ പറയുന്നു. ഇതിന്‍റെ ഭാഗമായാണ് അഭിമുഖത്തിന്‍റെ തലക്കെട്ടായി ‘മുസ്ലിങ്ങൾക്ക് ബ്രയിൻ ഡത്ത് ഇല്ല, ബ്രയിൻ ഡത്ത് ആക്കി കൊല്ലുന്നത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും’ എന്ന് നല്‍കിയിരിക്കുന്നതും അത് വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളുപയോഗിച്ച് പ്രചരിപ്പിച്ചതുമെന്നും പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.