ഘർ വാപസി സെൻററുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം –സോളിഡാരിറ്റി
text_fieldsകോഴിക്കോട്: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ സെൻററില്‍ നടക്കുന്ന ഘർ വാപസിയുമായി ബന്ധപ്പെട്ട സ്ഥാപനത്തിനും സ്ഥാപനാധികാരികള്ക്കുമെതിരെ നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് ആവശ്യപ്പെട്ടു. രക്ഷപ്പെട്ട യുവതിയുടെ മൊഴിയനുസരിച്ച് 65ലധികം ആളുകള്‍ ഇനിയും ഈ കേന്ദ്രത്തില്‍ പീഡനത്തിനിരയായി കഴിയുന്നുണ്ട്.
കാസർകോട് ആതിരയടക്കമുള്ളവര് ഈ കേന്ദ്രത്തില്‍ ഉണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. സംഘ്പരിവാര്‍ നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവക്കെതിരെ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
ഇപ്പോള്‍ യോഗ സെൻറര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത് ലൈസന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍കൊണ്ടാണ്. എന്നാൽ, സ്ഥാപനത്തിനു പിന്നിലെ ആളുകളുടെയും അതില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെയും വിശദവിവരങ്ങള്‍ പൊലീസ് അന്വേഷിക്കണം. ലൈംഗികപീഡനങ്ങളടക്കം ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്നതായും വെളിപ്പെടുത്തലുണ്ട്. അതിനാല്‍ സമാന സ്ഥാപനങ്ങള്‍ക്കെതിരെയും അന്വേഷണങ്ങളും നടപടിയുമുണ്ടാകണമെന്നും പി.എം. സ്വാലിഹ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.