Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘ്പരിവാർ...

സംഘ്പരിവാർ വേട്ടയാടുന്ന ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന് വിദ്യാഭ്യാസ വിദഗ്ധരുടെ ഐക്യദാർഢ്യം

text_fields
bookmark_border
Dr Gilbert Sebastian
cancel
camera_alt

ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യൻ

തിരുവനന്തപുരം: സംഘ്പരിവാർ വേട്ടയാടുന്ന കാസർകോട് കേരള കേന്ദ്ര സർവകലാശാല ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്‍റ് അസിസ്റ്റന്‍റ് പ്രഫസർ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന് ഐക്യദാർഢ്യം. വിദ്യാഭ്യാസ രംഗത്ത് 29 വിദഗ്ധരാണ് സംയുക്ത പ്രസ്താവനയിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

അസഹിഷ്ണുതയുടെ പേരിൽ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരെയുള്ള വ്യക്തിഹത്യയിൽ എ.ബി.വി.പിക്കെതിരെ നടപടി സ്വീകരിക്കണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ വെളിച്ചത്തിലാണ് സെബാസ്റ്റ്യനെതിരെ നടപടി സ്വീകരിച്ചത്. വി.സിയുടെയും ഉത്തരവ് നൽകിയ യു.ജി.സിയുടെയും എം.എച്ച്.ആർ.ഡിയുടെയും നിലപാടുകളെ ശക്തമായി അപലപിക്കുന്നതായും അധ്യാപകന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണരൂപം:

കാസർകോട് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്ര സർവകലാശാലയിൽ ഇന്‍റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ഡിപാർട്മെന്‍റിലെ അസിസ്റ്റന്‍റ് പ്രഫസറായ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരെ, തന്‍റെ ക്ലാസിൽ ഇന്ത്യയിലെ സംഘ്പരിവാർ സംഘടനകളെ പ്രട്ടോ-ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചതിൽ സർവകലാശാല വൈസ് ചാൻസലർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എ.ബി.വി.പിയുടെ ആവശ്യപ്രകാരം യു.ജി.സിയും എം.എച്ച്.ആർ.ഡിയും നിർദ്ദേശിച്ചതിനെ തുടർന്നാണ് സർവകലാശാല അധികാരികൾ ഇത്തരമൊരു നടപടിയിലേക്ക് കടന്നിട്ടുള്ളത്

"നരേന്ദ്ര മോദി 2014ൽ അധികാരമേറ്റതിനു ശേഷമുള്ള ഇന്ത്യയും ഒരു പ്രോട്ടോ-ഫാസിസ്റ്റ് രാജ്യമാണോ" എന്ന ചോദ്യമായിരുന്നു പ്രശ്നവൽക്കരിക്കപ്പെട്ട ആ പ്രസ്താവന. ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവുമായ അന്തരീക്ഷങ്ങളെ ചർച്ച ചെയ്യാനുള്ള ഇടങ്ങൾ തന്നെയാണ് ഇന്ത്യൻ ക്ലാസ് മുറികൾ. വ്യത്യസ്തകളോട് അങ്ങേയറ്റം വിയോജിപ്പുള്ള സംഘ്പരിവാർ സത്യങ്ങൾ കേൾക്കുമ്പോൾ വീണ്ടും വീണ്ടും അസ്വസ്ഥരാവുന്നതിന്‍റെ പ്രകടമായ ഉദാഹരണമാണ് ഗിൽബെർട്ട് വിഷയത്തിലും കാണാൻ സാധിക്കുന്നത്.

ക്ലാസ് മുറികളിലെ അക്കാദമിക അന്തരീക്ഷം ഇല്ലാതാക്കാനും ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച വ്യത്യസ്ത വീക്ഷണങ്ങളെ അടിച്ചമര്‍ത്താനുമുള്ള ഈ നടപടി സംഘപരിവാറിന്‍റെ അക്കാദമിക ഇടങ്ങളെ തകര്‍ക്കാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമാണ്. വിശേഷിച്ചും മോദി സര്‍ക്കാര്‍ 2014ല്‍ അധികാരമേറ്റതു മുതല്‍ ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയാണ്. ഇതിന്‍റെ തുടര്‍ച്ച തന്നെയാണ് ഈ സംഭവവും.

വസ്തുതകൾ വകവെക്കാതെ നടപടിയാവശ്യട്ട എം.എച്ച്.ആർ.ഡിയുടെയും യു.ജി.സിയുടെയും നിലപാട് തികച്ചും അപലപനീയമാണ്. സംഘ്പരിവാറിന്‍റെ ആഗ്രഹ സാധൂകരണത്തിനുള്ള ഉപകരണങ്ങളായല്ല എം.എച്ച്.ആർ.ഡിയും യു.ജി.സിയും പ്രവർത്തിക്കേണ്ടത്. അസി. പ്രഫസർ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍റെ ചോദ്യത്തിനുള്ള ഉത്തരമാണ് അദ്ദേഹത്തിനെതിരെയുള്ള ഈ നടപടിയിൽ നിന്ന് സമൂഹത്തിന് ലഭിക്കുന്നത്. അഭിപ്രായ പ്രകടനത്തിന്‍റെ പേരിൽ അധ്യാപകനെ പുറത്താക്കാൻ ആവശ്യപ്പെടുന്നതും അതിനു വേണ്ടി യു.ജി.സി സർവകലാശാലക്ക് കത്തയക്കുന്നതും വി.സി. അന്വേഷണ കമ്മിറ്റി രൂപീകരിക്കുന്നതും തന്നെയാണ് ഇന്ത്യ ഫാഷിസ്റ്റ് രാഷ്ട്രമാവുന്നതിന്‍റെ സൂചന.

അസഹിഷ്ണുതയുടെ പേരിൽ അദ്ദേഹത്തിനെതിരെ തുടർന്നു കൊണ്ടിരിക്കുന്ന വ്യക്തിഹത്യയിൽ എ.ബി.വി.പിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതിനോടൊപ്പം, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ നടപടി സ്വീകരിച്ച വി.സിയുടെയും ഉത്തരവ് നൽകിയ യു.ജി.സിയുടെയും എം.എച്ച്.ആർ.ഡിയുടെയും നിലപാടുകളെ ഞങ്ങൾ വളരെ ശക്തമായി അപലപിച്ചു കൊണ്ട് അധ്യാപകന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.

ഡോ. കെ. സച്ചിദാനന്ദൻ

ഡോ. ജെ. ദേവിക (Feminist, Scholar Centre for Development Studies)

പി.കെ. അബ്ദുറഹിമാൻ (Secretary, Teachers' Collective of the University of Madras)

ഡോ. ജെന്നി റൊവീന (university of Delhi)

ഡോ. വാൾറ്റർ ഫെർണാണ്ടസ് (Director North Eastern Social Research centre, Guwahati)

ഡോ. അജയ് എസ്. ശേഖർ (Sree Sankaracharya University of Sanskrit, Kalady)

ഡോ: റെജു ജോർജ് മാത്യു (NIT calicut)

ഡോ: ഒ.കെ സന്തോഷ് (University of Madras)

ഡോ: കെ.എസ് മാധവൻ (University of calicut)

ഡോ: എം.എച്ച് ഇല്യാസ് (MG University )

ഡോ: ഉമർ തറമേൽ (University of calicut)

ഡോ: രേഖാ രാജ്

ഷംസീർ ഇബ്രഹിം (National President, Fraternity Movement )

ഡോ: പി.കെ സാദിഖ് (CEDEC NISWASS Bhubaneswar)

ഡോ: പ്രേം കുമാർ വിജയൻ (Hindu college, university of Delhi)

ഡോ: സി.എ അനസ് (Farook College)

ഡോ: ഷീബ കെ.എം (Sree Sankaracharya University of Sanskrit, Kalady)

ഡോ: അനന്ത കുമാർ ഗിരി (MIDS Chennai)

ഡോ: ഡി.പി.എസ് വെർമ (Director, Shobhit UniversityProfessor, University of Delhi)

ഡോ: കരേൻ ഗബ്രിയേൽ (St. Stephen's College, University of Delhi)

ഡോ: അഷ്റഫ് എ കടക്കൽ (Assistant Professor at University of Kerala)

തമീം. ടിബി (St Stephen's college, University Delhi )

ഡോ: മനോരഞ്ജൻ മൊഹന്തി (university of Delhi)

ഡോ: അസീസ് തരുവണ (Farook College)

ഡോ: വെങ്കടേഷ് അത്രേയ (Bharathidasan University, Tamil Nadu)

ഡോ: സി.ടി കുര്യൻ

ഡോ: ഫൈസി (Ecologist, Trivandrum)

ഡോ: പി.എ അസീസ് (Environmentalist, Coimbatore.)

നജ്ദ റൈഹാൻ (President, Fraternity Movement, Kerala)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sangh Parivarcentral universityDr. Gilbert Sebastian
News Summary - Solidarity of Educational Experts to Sangh Parivar hunt's Dr. Gilbert Sebastian
Next Story