ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി റാലി 11ന്
text_fieldsതൃശൂർ: ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും ഞായറാഴ്ച ചാവക്കാട്ട് നടക്കും. ചടങ്ങിൽ മുഖ്യാതിഥിയായി ഗ്യാൻവാപി മസ്ജിദ് സംരക്ഷണ പോരാട്ടത്തിലെ സജീവ സാന്നിധ്യമായ ആബിദ് ശൈഖ് വാരാണസി പങ്കെടുക്കും.
രാജ്യത്ത് ഭരണകൂടത്തിന്റെ പിന്തുണയോടെ മുസ്ലിം പള്ളികൾ ഒന്നൊന്നായി കൈയേറാൻ സംഘ്പരിവാർ ശ്രമിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വൈകീട്ട് നാലിന് ആരംഭിക്കുന്ന റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ശഫീഖ്, ഡോ. വൈ.ടി. വിനയരാജ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ചേരമാൻ ജുമാമസ്ജിദ് ഇമാം ഡോ. മുഹമ്മദ് സലിം നദ്വി, പ്രഭാഷകനായ ഡോ. ടി.എസ്. ശ്യാംകുമാർ, നടി പി.എം. ലാലി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി. സാജിത, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ. മുഹമ്മദ് സഈദ്, തൗഫീഖ് മമ്പാട് എന്നിവർ പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ അനീസ് ആദം, ഷക്കീർ പി. ജമാൽ, ആർ.എം. സുലൈമാൻ, അൻസാർ മഞ്ഞിയിൽ, സിറാജുദ്ദീൻ ബാവ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.