ആറളം ഫാം: സി.പി.എം ആരോപണം നുണബോംബ് –സോളിഡാരിറ്റി
text_fieldsകണ്ണൂര്‍: ആറളം ഫാമില്‍ തീവ്രവാദസംഘങ്ങള്‍ക്ക് സോളിഡാരിറ്റി അടക്കമുള്ള സംഘടനകള്‍ നേതൃത്വം കൊടുക്കുന്നുവെന്ന സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍െറ പ്രസ്താവന നുണബോംബാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ജില്ല ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീവ്രവാദ അജണ്ടകളുമായി സോളിഡാരിറ്റിയെ ബന്ധപ്പെടുത്തുന്നതിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ സി.പി.എം തയാറാകണം. നുണപ്രചാരണങ്ങളുടെ വസ്തുത വെളിപ്പെടുത്താന്‍ വെല്ലുവിളിക്കുന്നു. ഫാമില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഒരു സംഘാടനവും നടന്നിട്ടില്ല. വ്യാജ പ്രചാരണങ്ങള്‍ സി.പി.എമ്മിന് യോജിച്ചതല്ളെന്നും രാഷ്ട്രീയ വിശുദ്ധിയില്ലായ്മയാണ് ഇതുവഴി വ്യക്തമാകുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ പൊലീസ് അതിക്രമങ്ങളെ ബൂര്‍ഷ്വ ഭരണസാമഗ്രികളെന്നുപറഞ്ഞ് വിമര്‍ശിക്കുന്ന സി.പി.എം ഭരണത്തിലേറുമ്പോള്‍ ഭീകരവാദത്തെ കുറിച്ചുള്ള പൊലീസ് ഭാഷ്യങ്ങളെല്ലാം മൊഴിമുത്തുകളായി സ്വീകരിക്കുന്നത് വിരോധാഭാസമാണ്. യു.എ.പി.എ തങ്ങളുടെ നയമല്ളെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കുകയും പൗരന്മാര്‍ക്കുനേരെ യു.എ.പി.എ ചാര്‍ത്തുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനോട് മത്സരിക്കുകയും ചെയ്യുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ല പ്രസിഡന്‍റ് കെ.കെ. ഫിറോസ്, ജനറല്‍ സെക്രട്ടറി പി.എം. ഷെറോസ്, പി.ബി.എം. ഫര്‍മീസ്, ടി.പി. ഇല്യാസ്, ഷഫീര്‍ ആറളം എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.