കോവിഡ്: പ്രതിവിധി 'എം.എസ്.എസ്' തന്നെ
text_fieldsതൃശൂർ: വർധിത വീര്യത്തോടെ ജില്ലയിൽ കോവിഡ് വ്യാപിക്കുേമ്പാൾ ഇനിയും കാര്യഗൗരവം വരാത്തവർ ഏറെ. വ്യാഴാഴ്ച 3,954 പേർക്ക് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 38,417 ആയി. 14,725 പേരെ പരിശോധിച്ച വ്യാഴാഴ്ച ടെസ്റ്റ് പോസ്റ്റിവിറ്റി 26.9 ശതമാനമാണ്. എന്നിട്ടും അഭ്യസ്തവിദ്യരടക്കം പലരും ജാഗ്രത കാട്ടുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
'മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം' (എം.എസ്.എസ്) -കോവിഡിനെ തുരത്താൻ ഇതു മാത്രമാണ് മാർഗം. മറ്റൊരു ഒറ്റമൂലിയും ലോകാരോഗ്യ സംഘടന പോലും പറയുന്നില്ല. എന്നാൽ, ഇവ കൃത്യമായി ഉപയോഗിക്കുകയും പാലിക്കുകയും ചെയ്യാത്തവർ ഇേപ്പാഴും ജില്ലയിൽ ഏറെ ഉണ്ടെന്നത് ഞെട്ടിക്കുന്നതാണ്.
മാസ്ക് ധരിക്കാതെ പിഴ ലഭിക്കുന്നവരുടെ കുറ്റകരമായ അനാസ്ഥ സമൂഹത്തെയാകെ രോഗികളാക്കുകയാണ്. ശരിയായ രീതിയിൽ ശാസ്ത്രീയമായി മാസ്ക് ധരിച്ചാൽ തന്നെ കോവിഡ് കവചമാവും. സംസാരിക്കുേമ്പാൾ മാസ്ക് മാറ്റുന്ന പ്രവണതയാണ് അധിക പേരിലുമുള്ളത്. ഇത് ഒഴിവാക്കണം.
പുറത്തിറങ്ങുേമ്പാൾ തീർച്ചയായും മാസ്ക് ഉപയോഗിക്കണം. വീട്ടിലും അയൽപക്കത്തും കോവിഡ് രോഗികൾ ഉണ്ടേൽ വീട്ടിലും നിർബന്ധമാണ്. ബസിൽ അടക്കം സഞ്ചരിക്കുേമ്പാഴും രക്ഷാകവചം ഇതുതന്നെ. ജോലി സ്ഥലത്തും പൊതുഇടങ്ങളിലും പൊതു കേന്ദ്രങ്ങളിലും അടക്കം മാസ്ക് ധരിക്കാതെ പോകരുത്.
ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് റിപ്പോർട്ട് ചെയ്തതിനാൽ ഇരട്ട മാസ്ക് ഉത്തമം. ഇത്തരത്തിൽ മാസ്ക് ധരിക്കാതെ സമൂഹത്തിൽ കുഴപ്പം സൃഷ്ടിക്കുന്നതിനാണ് ശ്രമിക്കുന്നത്. വീടുകളിലെ പ്രായമായവരും കുട്ടുകളുമായിരിക്കും ശരിയായ പ്രതിരോധം സ്വീകരിക്കാത്തതിെൻറ ഇരകൾ. സെക്ടറൽ മജിസ്ട്രേറ്റുമാർ ഇടുന്ന പിഴകളിൽ കൂടുതലും മാസ്ക് ധരിക്കാത്തതിനും ശരിക്കും ഉപയോഗിക്കാത്തതിനുമാണ്.
സാനിറ്റൈസർ കൊണ്ടുനടക്കണം. ബസിൽ സീറ്റിലും കമ്പിയിലും അടക്കം പിടക്കുേമ്പാൾ ഇത് ഉപയോഗിക്കണം. പൊതുയിടങ്ങളിൽ വിവിധ ഇടപെടലുകൾ നടത്തുന്നതിന് മുമ്പും ശേഷവും കൈ വിരലുകളിൽ അടക്കം സാനിറ്റൈസർ ഉപയോഗിക്കണം. കഴിയാവുന്ന തരത്തിൽ പൊതുഇടങ്ങളിൽ അടക്കം അകലം പാലിക്കുക.
രണ്ടു മീറ്റർ അകന്ന് നിന്ന് കാര്യങ്ങൾ നിവർത്തിക്കുക. ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. സാധാനങ്ങൾ പരമാവധി ആഴ്ചകൾക്ക് വാങ്ങിവെക്കുക. വിവിധ ആവശ്യങ്ങൾ ഒറ്റപ്പോക്കിന് നിവർത്തിക്കുക അടക്കം സൂക്ഷിച്ചാൽ നാടിനെ മുഴുവൻ രക്ഷിക്കാനാവും. ഹോം ഡെലിവറി അടക്കം സൗകര്യങ്ങൾ ഉപയോഗിക്കുേമ്പാഴും സൂക്ഷമത പുലർത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.