ജയയുടെ പേരിൽ ചിലർ പറ്റിക്കുന്നു -ആന്ധ്ര മന്ത്രി
text_fieldsതിരുവനന്തപുരം: 'ജയ' എന്ന പേരിൽ കേരളത്തിൽ ലഭിക്കുന്ന അരി യഥാർഥ ജയ അല്ലെന്നും ചിലർ കേരളത്തെ പറ്റിക്കുകയാണെന്നും ആന്ധ്ര ഭക്ഷ്യമന്ത്രി കെ.പി. നാഗേശ്വര റാവു വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗോദാവരി മേഖലയിലാണ് യഥാർഥ ജയ ഇനം കൃഷി ചെയ്തിരുന്നത്. വർഷങ്ങൾക്കു മുമ്പ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വഴി ആന്ധ്രയിൽനിന്ന് ജയ അരി സംഭരിച്ച് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ റേഷൻ സംവിധാനം വഴി നൽകിയിരുന്നു. എഫ്.സി.ഐ ഇത് നിർത്തിയതോടെ ആന്ധ്രയിലെ കർഷകർ ക്രമേണ ഈ ഇനം കൃഷി നിർത്തി.
കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് പ്രതിമാസം 3840 ടൺ 'ജയ' അരി അടുത്തതവണ വിളവെടുത്തശേഷം നൽകും. രണ്ടു ലക്ഷം ഹെക്ടറിൽ കൃഷിയിറക്കാനുള്ള ജയ വിത്ത് ശേഖരിച്ചിട്ടുണ്ട്. 'ജയ' എന്ന പേരിൽ കേരളത്തിൽ വിൽക്കുന്നത് മറ്റൊരുതരം അരിയാണെങ്കിൽ നടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.