സ്വന്തം അജണ്ട നടപ്പാക്കാൻ ചിലർ മതത്തെ ഉപയോഗിക്കുന്നു –കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: സ്വന്തം അജണ്ട നടപ്പാക്കാൻ ചിലർ മതത്തെ ഉപയോഗിക്കുന്നെന്ന് കെ. മുര ളീധരൻ എം.എൽ.എ. ഗാന്ധിപാർക്കിൽ ജമാഅത്തെ ഇസ്ലാമി കേരള സംഘടിപ്പിച്ച ‘സ്റ്റാൻഡ് വി ത്ത് ശ്രീലങ്ക’ ഐക്യദാർഢ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെയും കു ട്ടികളെയും കൊല്ലാൻ മതഗ്രന്ഥങ്ങളിലൊന്നും പറഞ്ഞിട്ടില്ല. ഒരു വ്യക്തിയെ ഇല്ലാതാക്കിയാൽ അയാൾ വിശ്വസിക്കുന്ന മതത്തെ ഇല്ലാതാക്കാനാവില്ല. ഗുജറാത്തിൽ നടന്ന ആക്രമണങ്ങൾ ഹിന്ദുമതത്തിെൻറ പേരിലായിരുന്നു. കൊല നടത്തിയവർ ഭഗവത്ഗീത സ്വന്തം നിലക്ക് വ്യാഖ്യാനിച്ചാണ് അതിനെ ന്യായീകരിച്ചത്. ഇസ്ലാമിക സ്റ്റേറ്റും സംഘ്പരിവാറും മുന്നോട്ടുവെക്കുന്നത് ഭീകരവാദത്തിെൻറ പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണം മാനവികതയോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. ശ്രീലങ്കയിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയുമുൾപ്പെടെ സ്ഫോടനത്തിൽ വധിച്ചത് മനുഷ്യത്വവിരുദ്ധമാണ്. നന്മ ആഗ്രഹിക്കുന്നവർ ശ്രീലങ്കൻ ജനതയുടെ ദുഃഖത്തിൽ പങ്കുചേരും. തൗഹീദ് ജമാഅത്ത് ആണ് ഇതിന് പിന്നിലെന്ന് പറയുന്നുണ്ട്. ദൈവത്തിെൻറ ഏകത്വത്തെക്കുറിച്ച് സംസാരിക്കുന്നവരാണ് തൗഹീദുകൾ. ഭീകരവാദികൾ തൗഹീദിനെയും ഇസ്ലാമിനെയും തെറ്റിദ്ധരിപ്പിക്കുകയാണ്. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയത് ആരാണെന്ന് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജീവൻ ദൈവത്തിെൻറ ദാനമാണെന്നും തീവ്രവാദമല്ല സ്നേഹമാണ് മനുഷ്യർ പങ്കുവെക്കേണ്ടതെന്നും ഫാ.ഡോ. ജ്ഞാനദാസ് അഭിപ്രായപ്പെട്ടു.
മനുഷ്യെൻറ ജീവനെടുക്കുന്ന, മനുഷ്യനെ ജീവിക്കാൻ അനുവദിക്കാത്ത വാദമാണ് ഭീകരവാദമെന്ന് മാധ്യമം -മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. പല രാജ്യങ്ങളിലും ഭീകരതയെ ഭീകരതകൊണ്ട് നേരിടുകയാണ്. അങ്ങനെ ഭീകരതയെ നേരിടാനാവില്ല. യുദ്ധങ്ങളെല്ലാം ഭീകരവാദത്തിെൻറ ഭാഗമാണ്. മാനവികതയുടെയും സാഹോദര്യത്തിെൻറയും പ്രത്യയശാസ്ത്രംകൊണ്ട് ഭീകരതയെ നേരിടണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി അധ്യക്ഷതവഹിച്ചു. മൗലവി വി.പി. സുഹൈബ്, സിറ്റി പ്രസിഡൻറ് എ. അൻസാരി, ടി. ശാകിർ, പ്രോഗ്രാം കൺവീനർ മെഹബൂബ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.