Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷോക്കേറ്റ പിതാവിനെ...

ഷോക്കേറ്റ പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും മരിച്ചു

text_fields
bookmark_border
ഷോക്കേറ്റ പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും മരിച്ചു
cancel
camera_alt

മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അമീൻ

മലപ്പുറം: ഷോക്കേറ്റ പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും ഷോക്കേറ്റ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്(50), മകൻ മുഹമ്മദ് അമീൻ (17) എന്നിവരാണ് മരിച്ചത്. ചേന കൃഷിചെയ്തിരുന്ന സ്ഥലത്തിന് ചുറ്റും കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്നാണ് ഷോക്കേറ്റത്.

പത്തോടെ കൃഷിയിടത്തിലേക്ക് പോയ അഷ്‌റഫിനെ കാണാത്തതിനാല്‍ മകനും മകളും അന്വേഷിച്ച് ചെന്നു. പിതാവ് വീണു കിടക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും ഷോക്കേല്‍ക്കുകയായിരുന്നു. മകള്‍ ബഹളം വെച്ചതോടെ നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുബൈദ. മറ്റുമക്കള്‍: അസ് ലം, മുഹ്‌സിന.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Son also died while trying to save his shocked father
Next Story