പിതാവിന്റെ വോട്ട് മൊബൈലിൽ പകർത്തിയ മകൻ അറസ്റ്റിൽ
text_fieldsകുന്ദമംഗലം: പിതാവിന്റെ വോട്ട് മൊബൈലിൽ പകർത്തിയ മകൻ അറസ്റ്റിൽ. ചാത്തമംഗലം പുള്ളാവൂർ ഞണ്ടാടിയിൽ ഹമീദാണ് അറസ്റ്റിലായത്. പ്രായമായവർക്ക് വീട്ടിൽ വോട്ട് ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ 22ന് പിതാവിന്റെ വോട്ട് ചെയ്യുന്നതിന് സഹായിയായി പ്രവർത്തിച്ച മകൻ ബാലറ്റിന്റെ ഫോട്ടോ മൊബൈലിൽ പകർത്തിയതാണ് കേസിനാധാരം.
കുന്ദമംഗലം നിയോജക മണ്ഡലം ബൂത്ത് നമ്പർ 39ൽ ക്രമനമ്പർ 31 ചാത്തമംഗലം പുള്ളന്നൂർ ഞണ്ടാടിയിൽ വീട്ടിൽ മൂസ എന്നയാളുടെ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയപ്പോൾ സഹായിയായി പ്രവർത്തിച്ച മകൻ ഹമീദ് ബാലറ്റിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
അസി. റിട്ടേണിങ് ഓഫിസർ രാജീവിന്റെ പരാതിയിലാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്. പ്രതിയെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടതായി കുന്ദമംഗലം പൊലീസ് സി.ഐ എസ്. ശ്രീകുമാർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.