Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മയെ ചവിട്ടിക്കൊന്ന...

അമ്മയെ ചവിട്ടിക്കൊന്ന കേസിൽ മകന്​ ജീവപര്യന്തം

text_fields
bookmark_border
അമ്മയെ ചവിട്ടിക്കൊന്ന കേസിൽ മകന്​ ജീവപര്യന്തം
cancel

ആ​ല​പ്പു​ഴ: അ​മ്മ​യെ ച​വി​ട്ടി​ക്കൊ​ന്ന കേ​സി​ൽ മ​ക​ന്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ നി​വ​ർ​ത്തി​ൽ വീ​ട്ടി​ൽ സു​കു​മാ​ര​ന്‍റെ ഭാ​ര്യ ക​ല്യാ​ണി​യെ (75) ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ൻ സ​ന്തോ​ഷി​നെ​യാ​ണ്​ (48) ആ​ല​പ്പു​ഴ അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്. ഭാ​ര​തി ശി​ക്ഷി​ച്ച​ത്.

2019 മാ​ർ​ച്ച് 31നാ​യി​രു​ന്നു കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യാ​യ മ​ക​ന്​ ഭാ​ര്യ​യു​മൊ​ത്ത് സ്വൈ​ര​മാ​യി ജീ​വി​ക്കാ​ൻ ശാ​രീ​രി​ക അ​വ​ശ​ത​ക​ളും ഓ​ർ​മ​ക്കു​റ​വു​മു​ണ്ടാ​യി​രു​ന്ന മാ​താ​വ്​ ക​ല്യാ​ണി ത​ട​സ്സ​മാ​ണെ​ന്നു​ക​ണ്ട്​ വീ​ട്ടി​ൽ​വെ​ച്ച്​ ച​വി​ട്ടി​യും തൊ​ഴി​ച്ചും ക​ഴു​ത്തി​ന്​ കു​ത്തി​പ്പി​ടി​ച്ചും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി ത​ന്നെ അ​മ്മ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​​ക്കു​ക​യും പി​ന്നീ​ട് സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്ന് പൊ​ലീ​സി​ൽ മൊ​ഴി​യും ന​ൽ​കി. എ​ന്നാ​ൽ, പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വാ​രി​യെ​ല്ലു​ക​ളും ഇ​ടു​പ്പെ​ല്ലു​ക​ളും പൊ​ട്ടി അ​മി​ത ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​താ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ വ്യ​ക്ത​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life imprisonmentmurder case
News Summary - Son gets life imprisonment for killing mother
Next Story