Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോണിയ റായ്ബറേലിയിലും...

സോണിയ റായ്ബറേലിയിലും രാഹുൽ അമേഠിയിലും മത്സരിക്കും

text_fields
bookmark_border
rahul-sonia
cancel

ന്യൂഡൽഹി: കോൺഗ്രസ്​ മുൻഅധ്യക്ഷ സോണിയ ഗാന്ധി ലോക്​സഭ തെരഞ്ഞെടുപ്പിൽ റായ്​ബറേലിയിൽനിന്ന്​ വീണ്ടും മത്സരി ക്കും. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നുതന്നെ.​ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ ഇടയില്ലെന്ന്​ സൂചന നൽകി ലോക്​സഭ തെരഞ്ഞെടുപ്പി​​െൻറ ആദ്യപട്ടിക കോൺഗ്രസ്​ പുറത്തിറക്കി.

യു.പിയിലെയും ഗുജറാത്തിലെയും 15 മണ്ഡലങ്ങളിലെ സ്​ഥാനാർഥികളാണ്​ ആദ്യ ലിസ്​റ്റിൽ. ഗുജറാത്തിലെ നാലു സീറ്റിൽ മാത്രമാണ്​ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചത്​.

യു.പിയിലെ സഹറൻപൂരിൽ ഇംറാൻ മസ്​ഉൗദ്​ സ്​ഥാനാർഥിയാവും. ഫാറൂഖാബാദിൽ മുൻമന്ത്രി സൽമാൻ ഖുർഷിദ്​. അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദിൽ നിർമൽ ഖത്രി. സമാജ്​വാദി പാർട്ടിയുടെ സ്വാധീനമേഖലയായ ഉന്നാവോയിൽ അന്നു ടാൻറൺ. ഗുജറാത്തിലെ ആനന്ദിൽ ഭരത്​സിങ്​ സോളങ്കി സ്​ഥാനാർഥിയാവും.


Sonia Gandhi to Contest From Rae Bareli, Rahul From Amethi as Cong Names 11 UP Candidates

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonia gandhiCandidatesmalayalam news
News Summary - Sonia Gandhi to Contest From Rae Bareli, Rahul From Amethi as Cong Names 11 UP Candidates- india news
Next Story