ജയിലിൽ വീണ്ടും ചോദ്യം ചെയ്തു; ഇബ്രാഹീംകുഞ്ഞിനെതിരായ മൊഴിയിൽ ഉറച്ച് സൂരജ്
text_fieldsമൂവാറ്റുപുഴ: പാലാരിവട്ടം മേൽപാലം അഴിമതിക്കേസില്‍ മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് അടക്കം ഉന്നതർക്കെതിരെ ന ാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് നിർണായക വെളിപ്പെടുത്തൽ നടത്തിയതായി സൂചന. മൂവാറ്റുപ ുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന സൂരജിനെ കോടതിയുടെ അനുമതിയോടെ ബുധനാഴ്ച ജയിലിലെത്തി വിജിലൻസ് സംഘം ചോദ്യം ചെയ് തപ്പോഴായിരുന്നു വെളിപ്പെടുത്തൽ.
ഇബ്രാഹീംകുഞ്ഞിനെതിരെ സൂരജ് നൽകിയ മൊഴിയിൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്തത്. എല്ലാം മുൻ മന്ത്രിയുടെ അറിവോടെതന്നെയാണ് നടന്നതെന്ന് സൂരജ് ആവർത്തിച്ചു. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ കാര്യങ്ങളും ആവർത്തിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിലെ ഉന്നതോദ്യോഗസ്ഥർക്കെതിരെയും വീണ്ടും മൊഴി നൽകിയതായാണ് വിവരം.
വിജിലന്‍സ് ഡിവൈ.എസ്.പി ആര്‍. അശോക് കുമാറിെൻറ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പ്രത്യേക ചോദ്യാവലി തയാറാക്കി, രാവിലെ പത്തരയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ ഒരുമണിയോടെയാണ് പൂർത്തിയായത്. റിമാൻഡില്‍ കഴിയുന്ന സൂരജിനെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുേമ്പാഴും ഇബ്രാഹീംകുഞ്ഞിനെതിരെ ആരോപണമുന്നയിച്ചിരുന്നു.
ചോദ്യം ചെയ്യൽ പൂർത്തിയായതോടെ ഇബ്രാഹീംകുഞ്ഞ് അടക്കമുള്ളവർക്ക് നോട്ടീസ് നല്‍കുന്നതുൾപ്പെടെ നിര്‍ണായക നടപടികളിലേക്ക് അന്വേഷണസംഘം കടക്കുമെന്നാണ് സൂചന. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നോട്ടീസ് നല്‍കിയേക്കും. ഇബ്രാഹീംകുഞ്ഞ് കഴിഞ്ഞ തവണ നല്‍കിയ മൊഴിയില്‍ വിജിലൻസ് നിരവധി പഴുതുകള്‍ കണ്ടെത്തിയിരുന്നു. കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂർ നല്‍കിയതടക്കമുള്ള തെളിവുകളും ശേഖരിച്ചതായാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.