ബന്ധുക്കൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് സൂരജ്
text_fieldsഅടൂർ: വീട്ടിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴും താൻ തെറ്റ് ചെയ്തില്ലെന്ന് ആവർത്തിച്ച് ഉത്ര വധക്കേസ് പ്രതി സൂരജ്. പൊലീസ് ജീപ്പിൽ നിന്നിറങ്ങി ബന്ധുക്കളെ കണ്ട സൂരജ് പൊട്ടിക്കരഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങൾക്കു മുന്നിലും ആവർത്തിച്ചു.
തന്നെ ഭീഷണപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണ്. ഉത്രയുടെ വീട്ടിൽ എത്തിച്ചപ്പോൾ അവിടെ തന്‍റെ വിരലടയാളം ഭിത്തിയിൽ അന്വേഷണ സംഘം പതിപ്പിച്ചതായും സൂരജ് ആരോപിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പൊലീസ് അടൂര്‍ പറക്കോട്ടെ സൂരജിന്‍റെ വീട്ടിലെത്തി തെളിവെടുത്തത്. ഉത്രയുടെയും സൂരജിന്‍റെയും കിടപ്പുമുറി ഉള്‍പ്പെടെ എല്ലാ ഭാഗങ്ങളും പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധിച്ചു. വീട്ടുമുറ്റവും സൂരജ് പാമ്പിനെ വലിച്ചെറിഞ്ഞതായി പറയുന്ന സ്ഥലവും കോഴിയെ വളര്‍ത്തുന്ന ഇടവും പരിശോധിച്ചു.
ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിലേക്കും സൂരജിനെ കൊണ്ടുപോയി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോകന്‍റെ നേതൃത്വത്തില്‍ അടൂര്‍, ഏനാത്ത് പൊലീസിന്‍റെ സഹായത്തോടെയായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.