വീട്ടുകാരും പ്രതിപ്പട്ടികയില്‍; കൂസലില്ലാതെ സൂരജിെൻറ മാതാപിതാക്കൾ
text_fieldsഅടൂര്‍: കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വനിത കമീഷന് സ്വമേധയ കേസെടുത്തു. ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. പാമ്പിനെ ഉപേയാഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജിെൻറ വീട്ടുകാരും വനിത കമീഷെൻറ പ്രതിപ്പട്ടികയിലുണ്ട്. വനിത കമീഷന് അംഗം ഷാഹിദ കമാല്‍ ഉത്രയുടെ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
ഉത്രയുടെ മരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യാതൊരു കൂസലുമില്ലാതെയാണ് സൂരജിെൻറ മാതാപിതാക്കള്‍ മറുപടി നൽകിയത്. ഉത്രക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സൂരജിനെയും വീട്ടുകാരെയും ബോധിപ്പിച്ചശേഷമാണ് വിവാഹാലോചന നടത്തിയതെന്ന് ഇവർ പറയുന്നു. മകൻ സൂരജ് അങ്ങനെ ചെയ്യില്ലെന്നാണ് മാതാവ് രേണുക പറയുന്നത്. പറക്കോട്ടെ വീട്ടില്‍ ആറുമാസം മുമ്പ് ഉത്രയെ അണലി കടിച്ചതിനെ തുടര്‍ന്ന് സൂരജ് ഒരു മാസം അവധിയെടുത്ത് ശുശ്രൂഷിക്കുകയായിരുന്നുവെന്നും രേണുക പറഞ്ഞു.
സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ ജീവനക്കാരനായ സൂരജിെൻറ പിതാവ് കെ. സുരേന്ദ്ര പണിക്കർ ഓട്ടോഡ്രൈവറാണ്. ഈ ഓട്ടോ സൂരജിെൻറ ഭാര്യാവീട്ടുകാര്‍ വാങ്ങി നല്‍കിയതാണ്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഉത്രയുടെ വീട്ടുകാര്‍ അഞ്ച് ലക്ഷം രൂപയും മൂന്ന് ഏക്കര്‍ സ്ഥലവും നൂറു പവന് സ്വര്‍ണാഭരണവും അഞ്ചലില്‍ രണ്ട് കടമുറികളും നല്‍കിയിരുന്നു.
ഉത്രയുടെ മാതാവ് സ്കൂള്‍ ഹെഡ്മിസ്ട്രസാണ്. ഇവര്‍ ഈ വര്‍ഷം വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകയുടെ പകുതിയും സൂരജിന് വാഗ്ദാനം ചെയ്തിരുന്നതായി പറയുന്നു. രണ്ടു വര്‍ഷം മുമ്പ് അഞ്ചലിലായിരുന്നു വിവാഹം. തുടർന്ന് സൂരജിെൻറ ഒരു നിലയുണ്ടായിരുന്ന വീട് രണ്ടു നിലയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.