അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് സംസാരിച്ചത്; വാക്കുകൾ മുറിവേൽപ്പിച്ചുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു -ജോസഫൈൻ
text_fieldsതിരുവനന്തപുരം: അമ്മയുടെ സ്വാതന്ത്ര്യത്തോടെയാണ് ചാനൽ പരിപാടിയിൽ യുവതിയോട് സംസാരിച്ചതെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. വാക്കുകൾ മുറിവേൽപ്പിച്ചുവെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. ആത്മരോഷം കൊണ്ടുണ്ടായ പ്രതികരണമായിരുന്നും അതെന്നും വനിത കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. നേരത്തെ, ചാനൽ പരിപാടിക്കിടെ അനുഭവിച്ചോളു എന്ന് പറഞ്ഞത് മോശം അർഥത്തിലല്ലെന്ന് ജോസഫൈൻ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനം.
അതേസമയം, ജോസഫൈന്‍റെ പരാമർശം സി.പി.എം പരിശോധിക്കുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. തത്സമയ പരിപാടിയിൽ പങ്കെടുത്തതിൽ പാർട്ടിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ജോസഫൈന്‍റെ പ്രസ്താവനക്കെതിരെ ഇടതു സഹയാത്രികർ ഉൾപ്പടെ ഇന്ന് രംഗത്തെത്തിയിരുന്നു.
ഭർതൃഗൃഹത്തിലെ പീഡന പരാതി നൽകാൻ വിളിച്ച യുവതിക്ക് വനിത കമീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ നൽകിയ മറുപടിയാണ് വിവാദത്തിലായത്. സ്വകാര്യ ചാനലിൽ നടന്ന ലൈവ് ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈൻ നീതിരഹിതമായി പ്രതികരിച്ചത്.
'2014ൽ ആണ് കല്യാണം കഴിഞ്ഞത്. ഭർത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാകമീഷന് േഫാണിലൂടെ നൽകിയ പരാതിയിൽ പറയുന്നു.
ഇത് കേട്ട ഉടൻ നിങ്ങൾ എന്ത് കൊണ്ട് െപാലീസിൽ പരാതി നൽകിയില്ലെന്നാണ് ജോസഫൈൻ ചോദിച്ചത്. ഞാൻ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നൽകുന്നുണ്ട്. എന്നാൽ പിന്നെ അനുഭവിച്ചോ എന്നാണ് യുവതിക്ക് ജോസഫൈൻ നൽകിയ മറുപടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.