Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2022 8:38 PM IST Updated On
date_range 1 July 2022 8:38 PM ISTമതത്തെ കൂട്ടുപിടിച്ച് വോട്ട് തേടിയെന്ന്; ഉമ തോമസിനെതിരെ ഹൈകോടതിയിൽ ഹരജി
text_fieldsbookmark_border
Listen to this Article
കൊച്ചി: മതത്തെ കൂട്ടുപിടിച്ച് വോട്ട് തേടിയെന്നാരോപിച്ച് തൃക്കാക്കര എം.എൽ.എ ഉമ തോമസിനെതിരെ ഹൈകോടതിയിൽ ഹരജി. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ദിലീപാണ് ഹരജി സമർപ്പിച്ചത്. ഉമ തോമസ് നാമനിർദേശ പത്രികക്കൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയില്ലെന്നും ഹരജിയിൽ പറയുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷമാണ് ഉമ തോമസ് നേടിയിരുന്നത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 54.2 ശതമാനവും ഉമ നേടിയിരുന്നു. 1,34,238 വോട്ടുകളിൽ 72,770 വോട്ടാണ് ലഭിച്ചത്. ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫിന് 47,758 വോട്ടും ബി.ജെ.പി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണന് 12,957 വോട്ടുമാണ് നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story