സൗമ്യ ആക്രമണം പ്രതീക്ഷിച്ചിരുന്നെന്ന് മകന്‍റെ മൊഴി
text_fieldsകായംകുളം (ആലപ്പുഴ): വള്ളികുന്നത്ത് കൊല്ലപ്പെട്ട സി.പി.ഒ സൗമ്യയുടെ മകന്‍റെ മൊഴി പുറത്ത്. അജാസിൽ നിന്ന് അമ്മക്ക ് നിരന്തരം ശല്യമുണ്ടായിരുന്നെന്ന് മൂത്ത മകൻ മൊഴി നൽകി. ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്തിരുന്നു. തനിക്കെന്ത െങ്കിലും സംഭവിച്ചാൽ പൊലീസിനോട് കാര്യങ്ങൾ പറയണമെന്ന് അമ്മ പറഞ്ഞേൽപ്പിച്ചിരുന്നെന്നാണ് പന്ത്രണ്ടുകാരനായ മകൻ മൊഴി നൽകിയത്.
അജാസ് ആക്രമിക്കുമെന്ന് സൗമ്യ മുൻകൂട്ടി കണ്ടിരുന്നെന്ന് ഈ മൊഴി വ്യക്തമാക്കുന്നു. വള്ളികുന്നം സ്റ്റേഷനിലെ സിവിൽ െപാലീസ് ഒാഫിസർ തെക്കേമുറി ഉൗപ്പൻവിളയിൽ സജീവിെൻറ ഭാര്യ സൗമ്യയാണ് (37) ദാരുണമായി കൊല്ലപ്പെട്ടത്. കൊടുവാൾകൊണ്ട് വെട്ടിയും കുത്തിയും വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസറാണ് അജാസ് (33). പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
2014ലാണ് ബി.എ ബിരുദധാരിയായ സൗമ്യക്ക് പൊലീസിൽ ജോലി ലഭിക്കുന്നത്. തൃശൂർ പൊലീസ് ക്യാമ്പിൽ അജാസായിരുന്നു പരിശീലകൻ. അവിടെെവച്ചുണ്ടായ സൗഹൃദത്തിലെ വിള്ളലാണ് അക്രമത്തിന് കാരണമായതെന്നാണ് പൊലീസിെൻറ നിഗമനം. മൂന്ന് മക്കളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ് സജീവ് മൂന്നാഴ്ച മുമ്പാണ് ലിബിയക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.