Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗമ്യയെ തീ കൊളുത്തി...

സൗമ്യയെ തീ കൊളുത്തി കൊന്ന കേസ്​: അജാസിന്​ സസ്​പെൻഷൻ

text_fields
bookmark_border
ajas
cancel

ആലുവ: പൊലീസുകാരിയെ കൊന്ന കേസിലെ പ്രതിയായ പൊലീസുകാരനെ സസ്പെൻഡ്​ ചെയ്തു. ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി.പി.ഒ കാക ്കനാട് വാഴക്കാല നെയ്‌തേലില്‍ എന്‍.എ. അജാസിനെയാണ് സര്‍വിസില്‍നിന്ന് സസ്‌പെൻഡ്​ ചെയ്തത്. വള്ളികുന്നത്ത് പൊലീസു കാരി സൗമ്യയെ കൊലപ്പെടുത്തിയ കേസിലാണ് അജാസിനെ റൂറല്‍ എസ്.പി കെ.കാര്‍ത്തിക് അന്വേഷണ വിധേയമായി സസ്‌പെൻഡ്​ ചെയ്തത്.

കൊലപാതകത്തില്‍ അജാസി​​െൻറ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം അന്വേഷണസംഘം എസ്.പിക്ക് കൈമാറിയിരുന്നു. ഇത്​ പരിഗണിച്ചാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. സി.ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്‌ഥനായിരിക്കും അന്വേഷണച്ചുമതല. ഈ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി എടുക്കാനാണ് തീരുമാനം. നടപടിക്കുമുമ്പ്​ അജാസ് ജോലി ചെയ്തിരുന്ന ആലുവ ട്രാഫിക് സ്‌റ്റേഷനില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മിന്നല്‍ സന്ദര്‍ശനം നടത്തി. അജാസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്‌ഥരോട് നേരിട്ട് തിരക്കുകയും ചെയ്തു.

ഈ മാസം 15ന്​ വൈകീട്ട്​ നാലോടെ സൗമ്യയുടെ വീടിനു മുന്നിലായിരുന്നു നാടിനെ നടുക്കിയ ക്രൂരത. കൊടുവാൾകൊണ്ട്​ വെട്ടിയും കുത്തിയും വീഴ്​ത്തിയ​ശേഷം പെട്രോൾ ഒഴിച്ച്​ കത്തിക്കുകയായിരുന്നു. കത്തിക്കുന്നതിനിടെ ദേഹത്തേക്ക്​ തീ പടർന്നതിനാൽ രക്ഷപ്പെടാൻ കഴിയാതിരുന്ന അജാസിനെ നാട്ടുകാരുടെ സഹായ​ത്തോടെ പൊലീസ്​ പിടികൂടുകയും പൊലീസ്​ കസ്​റ്റഡിയി​ൽ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയി​ൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

വീട്ടിൽനിന്ന്​ സ്​കൂട്ടറിൽ പുറത്തേക്കിറങ്ങിയ സൗമ്യയെ കാർ ഇടിച്ചുവീഴ്​ത്തിയശേഷമാണ്​ കൊടുവാൾകൊണ്ട്​ വെട്ടിയത്​. തുടർന്ന്​ കഠാര നെഞ്ചത്ത്​ കുത്തിയിറക്കി. അയൽവീട്ടിലേക്ക്​ ഒാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ്​ പെ​ട്രോൾ ഒഴിച്ച്​ കത്തിച്ചത്​. ഇൗ സമയത്താണ്​​ പെട്രോൾ തെറിച്ചുവീണ്​ അജാസിന്​ പൊള്ളലേറ്റത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssoumya murdermalayalam newssuspentionmavelikkara murderajas
News Summary - soumya murder case; ajas suspended -kerala news
Next Story