സ്വപ്നയുടെ ശബ്ദരേഖ:അനുമതി തർക്കത്തിൽ പൊലീസും ജയിൽ വകുപ്പും
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിെൻറ ശബ്ദരേഖ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണം ത്രിശ്ശങ്കുവിൽ; അനുമതി ആര് വാങ്ങുമെന്നതിനെച്ചൊല്ലി പൊലീസും ജയിൽ വകുപ്പും തമ്മിൽ തർക്കം. ജയിലിൽ കഴിഞ്ഞ കോെഫപോസ തടവുകാരിയുടെ മൊഴി ചോർന്ന സംഭവമായതിനാൽ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് കോടതിയുടെ അനുമതി വേണം. നേരത്തേ സ്വപ്നയുടെ മൊഴിയെടുക്കാൻ കസ്റ്റംസിനോട് ജയിൽവകുപ്പ് അനുമതി തേടിയിരുന്നെങ്കിലും കസ്റ്റംസ് അനുമതി നിഷേധിക്കുകയും ആവശ്യമെങ്കിൽ കസ്റ്റഡി കാലാവധി കഴിയുേമ്പാൾ കോടതിയെ സമീപിച്ച് അനുമതി വാങ്ങാൻ നിർദേശിക്കുകയുമായിരുന്നു. നിലവിൽ സ്വപ്ന കസ്റ്റംസിെൻറ കസ്റ്റഡിയിലാണ്. അതിനുശേഷം അന്വേഷണത്തിനുള്ള അനുമതി ആര് തേടുമെന്നതിനെച്ചൊല്ലിയാണ് തർക്കം.
ദിവസങ്ങൾക്കുമുമ്പാണ് സ്വപ്ന സുരേഷിേൻറതെന്ന് ചൂണ്ടിക്കാട്ടിയുള്ള ശബ്ദരേഖ ഒരു ഒാൺലൈൻ ചാനൽ സംപ്രേഷണം ചെയ്തത്. പുറത്തുവന്നേതാടെ ഇ.ഡി ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ രംഗത്തെത്തി. ജയിലിൽ നിന്നാണ് ശബ്ദരേഖ ചോർന്നതെന്നും അത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. അതിനെ തുടർന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങിെൻറ നിർദേശാനുസരണം ജയിൽ ഡി.െഎ.ജി അജയകുമാർ അത് സ്വപ്നയുടെ ശബ്ദമാണെന്ന് ഉറപ്പിക്കാനായില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന്, ജയിൽ ഡി.ജി.പി കത്ത് നൽകിയെങ്കിലും കേസെടുക്കാനാകില്ലെന്ന നിലപാട് പൊലീസ് കൈക്കൊണ്ടു. അതിനു പിന്നാലെയാണ് ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഇ.ഡി ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടത്. അതിെൻറ അടിസ്ഥാനത്തിൽ ജയിൽ ഡി.ജി.പി വീണ്ടും ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് കത്ത് നൽകി. പ്രാഥമികാന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനെ നിയോഗിച്ചു. എന്നാൽ, സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ജയിൽവകുപ്പിനെ സമീപിക്കുകയായിരുന്നു. അതിനാണ് കസ്റ്റംസ് അനുമതി നിഷേധിച്ചത്. എന്നാൽ, ജയിൽവകുപ്പ് അനുമതി വാങ്ങിനൽകണമെന്ന നിലപാടിലാണ് പൊലീസ്. മൊഴി ചോർന്നതിൽ കേസെടുക്കാനാകില്ലെന്ന നിലപാട് പൊലീസ് ആവർത്തിക്കുകയുമാണ്.
സാമ്പത്തിക കുറ്റങ്ങള് പരിഗണിക്കുന്ന കോടതിയെ സമീപിക്കാനാണ് കസ്റ്റംസ് ജയിൽ വകുപ്പിന് നൽകിയ മറുപടി. മറുപടി പൊലീസിന് കൈമാറിയ ജയിൽവകുപ്പ് അനുമതി വാങ്ങേണ്ട ഉത്തരവാദിത്തം പൊലീസിനാണെന്നും പറഞ്ഞു. പക്ഷേ, ഏത് വകുപ്പിട്ട് എങ്ങനെ കേസെടുക്കുമെന്നാണ് പൊലീസിെൻറ മറുചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.