ദക്ഷിണേഷ്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ ദ്വിദിന സമ്മേളനത്തിന് തുടക്കം
text_fieldsകൊച്ചി: ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്-ഇടത് പാർട്ടികളുടെ ദ്വിദിന സമ്മേളനത്തിന് ശനിയാഴ്ച കൊച്ചിയിൽ തുടക്കമായി. സമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ വിപ്ലവത്തിെൻറ 150ാം വാർഷികത്തോടനുബന്ധിച്ച് സി.പി.എമ്മിെൻറ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ആമുഖപ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതവും ജില്ല സെക്രട്ടറി പി. രാജീവ് നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം അരുൺകുമാർ പ്രതിനിധികളെ പരിചയപ്പെടുത്തി. സി.പി.െഎ സെക്രട്ടറി സുധാകർ റെഡ്ഡി, ബംഗ്ലാദേശ് ടൂറിസം-വ്യോമയാന മന്ത്രി റഷീദ് ഖാൻ മെനൻ, പാർട്ടി പ്രതിനിധി ഫഹീൻ റഹ്മാൻ, നേപ്പാളിൽനിന്നുള്ള പാർട്ടി പ്രതിനിധികളായ സുരേന്ദ്ര പ്രസാദ് പാണ്ഡെ, റാം ഖാർഖി, ശ്രീലങ്കൻ പ്രതിനിധികളായ പ്രേമേന്ദ്ര ഡിസനായെക, ബിമൽ രണനായകെ എന്നിവർ സംബന്ധിച്ചു.
ഉച്ചക്കുശേഷം ബംഗ്ലാദേശ്, നേപ്പാൾ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രത്യേക സെഷനുകൾ നടന്നു. മുഹമ്മദ് സലീം എം.പിയും പ്രകാശ് കാരാട്ടും ചർച്ചകൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിലെ പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. പി.കെ. ശ്രീമതി എം.പി, എം.എ. ബേബി എന്നിവർ നേതൃത്വം നൽകും.
വൈകീട്ട് മറൈൻഡ്രൈവിൽ നടക്കുന്ന സമാപന സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി 3.30ന് രാജേന്ദ്ര മൈതാനിയിൽനിന്ന് മറൈൻ ഡ്രൈവിലേക്ക് ചുവപ്പ് വളൻറിയർ പരേഡും നടത്തും. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പി. ബി അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നിവർ സംസാരിക്കും. ദക്ഷിണേഷ്യൻ രാജ്യങ്ങൾ നേരിടുന്ന സാമ്രാജ്യത്വ ഭീഷണി, ദേശീയ പരമാധികാരം നേരിടുന്ന വെല്ലുവിളി, വർഗീയത, മതവിഭാഗീയത തുടങ്ങിയ കാര്യങ്ങളാണ് രണ്ടുദിവസം നീളുന്ന സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. വിദേശരാജ്യങ്ങളിൽനിന്ന് 13ഉം സി.പി.എം, സി.പി.െഎ ദേശീയ നേതാക്കളായ 27ഉം പ്രതിനിധികളാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്. കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനാൽ പാകിസ്താനിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾക്ക് സമ്മേളനത്തിൽ പെങ്കടുക്കാനായില്ല.
അയച്ചുകിട്ടിയ അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമ്മേളനം ചർച്ച ചെയ്യുന്നുണ്ട്. റോഹിങ്ക്യൻ വിഷയത്തിൽ ദക്ഷിണേഷ്യൻ രാഷ്ട്രങ്ങൾക്കിടയിൽ പൊതു നയം രൂപവത്കരിക്കാനും പൊതു സാമ്പത്തിക സഹായത്തിനുള്ള ആഹ്വാനത്തിനുമുള്ള ചർച്ചകൾ സമ്മേളനത്തോടനുബന്ധിച്ച് നടന്നു. ഇക്കാര്യങ്ങൾ പ്രമേയമായി പാസാക്കി െഎക്യരാഷ്്ട്ര സഭയുടെ ശ്രദ്ധയിൽെകാണ്ടുവരാനാണ് ശ്രമം. ശ്രീലങ്കയിൽ തമിഴ്വംശജർ നേരിടുന്ന വംശീയ പ്രശ്നങ്ങളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.