ദഷിണേന്ത്യൻ ധനമന്ത്രിമാർ യോഗം ചേരുന്നു
text_fieldsതിരുവനന്തപുരം: 15ാം ധനകാര്യ കമീഷെൻറ പുതിയ മാനദണ്ഡങ്ങൾക്കെതിരെ കേരളം മുൻകൈയെടുത്ത് ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രിൽ 10ന് തിരുവനന്തപുരത്താണ് യോഗം. പുതിയ മാനദണ്ഡമനുസരിച്ച് പ്രതിവര്‍ഷം 2000-3000 കോടി രൂപ കേരളത്തിന് നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. ജനസംഖ്യയിൽ കുറവ് വന്ന സംസ്ഥാനങ്ങൾക്കെല്ലാം തിരിച്ചടി വരും. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങൾക്കാകും മാനദണ്ഡം തിരിച്ചടിയാവുക.
സമ്മേളനവുമായി സഹകരിക്കുമെന്ന് വിവിധ സംസ്ഥാനങ്ങൾ അറിയിച്ചതെന്ന് മന്ത്രി ഡോ. തോമസ് െഎസക് പറഞ്ഞു. മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പുറമെ ഒരു ഡസന്‍ സാമ്പത്തിക വിദഗ്ധരെക്കൂടി സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും അവരുടെ നിലപാട് തുറന്ന് അവതരിപ്പിക്കുന്നതിന് വേദിയൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. 15ാം ധനകാര്യ കമീഷെൻറ ഫെഡറൽ വിരുദ്ധ പരിഗണന വിഷയങ്ങൾക്കെതിരെ രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സംവാദമായിരിക്കും ഇതെന്ന് ധനമന്ത്രി പറഞ്ഞു.
നികുതിവിഹിതം സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിലെ 30 ശതമാനം പരിഗണന ഓരോ സംസ്ഥാനത്തിെൻറയും ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ്. ഇതേവരെ 1971ലെ സെൻസസിനെയാണ് ആധാരമാക്കിയിരുന്നത്. ഇതുപ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 3.93 ശതമാനം കേരളത്തിലായിരുന്നു. എന്നാൽ, പുതിയ ഫിനാൻസ് കമീഷെൻറ കണക്കുകൂട്ടലിന് മാനദണ്ഡമാക്കാൻ പോകുന്നത് 2011ലെ സെൻസസിനെയാണ്. ഇതുപ്രകാരം കേരളത്തിെൻറ വിഹിതം 2.81 ശതമാനമാണ്. സംസ്ഥാനങ്ങളുടെ കടം - ജി.ഡി.പി അനുപാതം 20 ശതമാനം ആക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.