32ാമത് ദക്ഷിണേന്ത്യൻ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ് നാളെ മുതൽ
text_fieldsമലപ്പുറം: അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അനുവദിച്ചിട്ടുള്ള ദക്ഷിണേന്ത്യ അത്ലറ്റിക് ചാമ്പ്യൻഷിപ് കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ ഫെബ്രു 26 ന് വൈകീട്ട് 5 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യും. അത്ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഡോ: അൻവർ അമീൻ ചേലാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല വി.സി എം.കെ ജയരാജ്, പത്മശ്രീ പി.ടി ഉഷ എന്നിവർ മുഖ്യാതിഥികളാവും.
കേരള അത്ലറ്റിക് അസോസിയേഷന്‍റെയും മലപ്പുറം ജില്ല അത്ലറ്റിക് അസോസിയേഷേന്റയും ആഭിമുഖ്യത്തിൽ മൂന്നുദിവസങ്ങളിലായി നടത്തപ്പെടുന്ന മത്സരത്തിൽ കേരളം തമിഴ്നാട് ആന്ധ്രപ്രദേശ് കർണാടക പോണ്ടിച്ചേരി ലക്ഷദ്വീപ്,അന്തമാൻ നിക്കോബാർ ദ്വീപ് എന്നീ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 900ത്തോളം അത്ലറ്റുകൾ മൽസരിക്കും. അണ്ടർ 14, അണ്ടർ 16, അണ്ടർ 18, അണ്ടർ 20 ജൂനിയർ വിഭാഗങ്ങൾക്കാണ് മത്സരം നടക്കുക
ഇരുനൂറോളം ടെക്നിക്കൽ ഒഫീഷ്യലുകളാണ് മൽസരം നിയന്ത്രിക്കുക. അത്റ്റുകൾഎത്തിത്തുടങ്ങിയിട്ടുണ്ടെന്നുംകോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സരങ്ങൾ സുഗമമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും സംഘാടക സമിതി ചെയർമാൻ ഡോ: അൻവർ അമീൻ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.