ദക്ഷിണേന്ത്യൻ മന്ത്രിമാർ യോഗത്തിന് എത്തിയില്ല; യോഗത്തിനിടെ ഇറങ്ങിപ്പോയ തച്ചങ്കരിക്ക് വിമർശനം
text_fieldsതിരുവനന്തപുരം: ശബരിമല വിഷയം ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിളിച്ചു ചേർത്ത യോഗത്തിൽ ദക്ഷിണേന്ത്യൻ മന്ത്രിമാർ പെങ്കടുത്തില്ല. അതിനാൽ മുഖ്യമന്ത്രിയും യോഗത്തിൽ നിന്ന് വിട്ടു നിന്നു. അതിനിടെ കെ.എസ്.ആർ.ടി.സി എം.ഡി ടോമിന് ജെ. തച്ചങ്കരി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത് വിമർശനത്തിനിടയാക്കി.
ബുധനാഴ്ച തിരുവനന്തപുരം െഗസ്റ്റ്ഹൗസിൽ വിളിച്ച യോഗത്തിൽ പെങ്കടുക്കാൻ കര്‍ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വംമന്ത്രിമാരെയാണ് ക്ഷണിച്ചിരുന്നത്. എന്നാൽ, ഇവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ പോയിട്ട് ചീഫ്സെക്രട്ടറിമാർ പോലും എത്തിയില്ല. തുടർന്ന്, യോഗത്തിൽ പെങ്കടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി ടോം ജോസും എത്തിയില്ല. പകരം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്.
അപൂര്‍വ വര്‍മ (അഡി.ചീഫ് സെക്രട്ടറി, ടൂറിസം തമിഴ്നാട്), ഗംഗാറാം ബദറയ്യ (പ്രിന്‍സിപ്പല്‍ സെക്രട്ടറി, കര്‍ണാടക), എം.എം.ഡി. കൃഷ്ണവേണി (ജോയൻറ് കമീഷണർ തെലങ്കാന), സുബറാവു (സൂപ്രണ്ടിങ് എൻജിനീയര്‍ ആന്ധ്ര), തിലൈവേല്‍ (കമീഷണര്‍, പുതുച്ചേരി), കെ.കെ. പ്രദീപ് (സ്റ്റേറ്റ് എമര്‍ജന്‍സി കോഒാഡിനേറ്റര്‍, കര്‍ണാടക) എന്നിവരാണ് യോഗത്തിൽ പെങ്കടുത്തത്. കെ.എസ്.ആർ.ടി.സി ഒരുക്കുന്ന യാത്രാസൗകര്യത്തെക്കുറിച്ചായിരുന്നു യോഗത്തിൽ പ്രധാനമായും ഉയർന്നുവന്ന ചർച്ച.
കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരി, ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാർ എന്നിവരുൾപ്പെടെ ഉദ്യോഗസ്ഥർ യോഗത്തിലുണ്ടായിരുന്നു. എന്നാൽ, കെ.എസ്.ആർ.ടി.സി ഓൺലൈൻ ബുക്കിങ്ങുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പ് ടോമിന് ജെ. തച്ചങ്കരി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ഇതുമൂലം ബുക്കിങ് സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാനും കഴിഞ്ഞില്ല. ഇത് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചൊടിപ്പിച്ചു.
െഎ.പി.എസ് ഉദ്യോഗസ്ഥെൻറ നടപടിയിലുള്ള നീരസം മന്ത്രി പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. തച്ചങ്കരിയുടെ നടപടിയെ മന്ത്രി രൂക്ഷമായി വിമർശിച്ചു. തിരക്കുള്ളവർ യോഗത്തിലേക്ക് വരേണ്ടിയിരുന്നില്ല. ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥരുടെ പ്രവൃത്തി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും -മന്ത്രി കൂട്ടിച്ചേർത്തു.
നിർദേശങ്ങളിൽ ചിലത്
ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ദക്ഷിേണന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ദേവസ്വം കമീഷണര്‍മാരുടെയും യോഗത്തില്‍ ഉയര്‍ന്ന പ്രധാന നിർദേശങ്ങൾ.
•അയ്യപ്പഭക്തര്‍ക്കായി കേന്ദ്രീകൃത കണ്ട്രോള് റൂം സംവിധാനം സന്നിധാനത്തോ പമ്പയിലോ സ്ഥാപിക്കണം. അവിടെ ദേവസ്വം, ആരോഗ്യം, പൊലീസ്, ഗതാഗതം തുടങ്ങി എല്ലാവിഭാഗങ്ങളിലെയും ഒരോ ഉദ്യോഗസ്ഥർ വേണം. എല്ലാ ഭാഷകളിലും വിവരങ്ങള്‍ കൈമാറണം.
•ശബരിമലയുമായി ബന്ധപ്പെട്ട വിവരം ഭക്തർക്ക് അറിയാനായി ടോള്‍ഫ്രീ നമ്പര്‍ വേണം
•ഹോട്ടലുകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കണം
•കെ.എസ്.ആര്.ടി.സി ബസ് നിരക്ക് കുറക്കണം.
•നിലയ്ക്കല്‍-പമ്പ ബസില്‍ കുടിവെള്ളം ലഭ്യമാക്കണം.
•സുരക്ഷ, പ്ലാസ്റ്റിക് നിരോധനം, ആചാരനുഷ്ഠാനങ്ങള്‍ എന്നിവ സംബന്ധിച്ച് ബഹു ഭാഷ ബോര്‍ഡുകള്‍ സ്ഥാപിക്കണം
•ആഹാരപദാര്‍ഥങ്ങളുടെ ഗുണനിലവാരം പ്രതിദിനം പരിശോധിക്കണം
•ഡിസാസ്റ്റര്‍ മാനേജ്മെൻറ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കണം
•മലകയറ്റം സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.