പ്രതിമാസ ഓൺലൈൻ ടിക്കറ്റ് പരിധി 50 ആക്കാൻ ദക്ഷിണ റെയിൽവേ ശിപാർശ
text_fieldsതിരുവനന്തപുരം: െഎ.ആർ.സി.ടി.സി വഴിയുള്ള പ്രതിമാസ ടിക്കറ്റ് ബുക്കിങ് പരിധി യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ ഒാൺലൈനായി ബുക്ക് െചയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം കൂട്ടാൻ റെയിൽവേ ബോർഡിനോട് ദക്ഷിണ റെയിൽവേയുടെ ശിപാർശ.
ആധാർ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി നിലവിൽ 12 ടിക്കറ്റും അല്ലാത്തവയിൽ ആറ് ടിക്കറ്റുമേ പ്രതിമാസം ഒാൺെലെനായി എടുക്കാനാകൂ. ഇത് 50 ആയി ഉയർത്താനാണ് നിർദേശം. പഴയ ട്രെയിനുകളുടെ സമയക്രമത്തിൽ നിലവിൽ ഒാടുന്ന സ്പെഷൽ ട്രെയിനുകളിൽ റിസർവേഷൻ കോച്ച് മാത്രമേയുള്ളൂ.
സീസൺ ടിക്കറ്റ് പോലും അനുവദിക്കാത്ത സാഹചര്യത്തിൽ പ്രതിമാസ 'ഒാൺലൈൻ ടിക്കറ്റ് പരിധി' സ്ഥിരം യാത്രക്കാരെ വട്ടംചുറ്റിക്കുകയാണ്. റിസർവേഷൻ പരിധി കഴിയുന്നതോടെ കൗണ്ടറുകളിലെ നീണ്ട നിരകളിൽ ഇടംപിടിക്കലേ നിവൃത്തിയുള്ളൂ. ഇത് യാത്രക്കാർക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്.
ജനറൽ കോച്ചുകളും പാസഞ്ചറുകളും പുനരാരംഭിക്കുന്നതിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ റിസർവേഷൻ പരിധി ഉയർത്തണമെന്ന് ഏറെനാളായി ആവശ്യം ഉയർന്നിരുന്നു. ദക്ഷിണ റെയിൽവേ ശിപാർശയുണ്ടെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിെൻറ അനുമതിയുെണ്ടങ്കിലേ ടിക്കറ്റുകളുടെ എണ്ണം കൂട്ടാനാകൂ എന്നാണ് വിവരം.
ജനറൽ കോച്ചുകൾക്കും പാസഞ്ചറുകൾക്കുമായി വലിയ ആവശ്യമുയരുന്ന ഘട്ടത്തിൽ റിസർവേഷൻ പരിധി ഉയർത്താൻ ഒരു സോൺ ശിപാർശ നൽകുന്ന സാഹചര്യം നിലവിലെ നിയന്ത്രണങ്ങളും സംവിധാനങ്ങളും തുടരുമെന്നതിെൻറ കൂടി സൂചനയാണ്. 'അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രകൾക്ക് മാത്രമാണ് സൗകര്യമൊരുക്കുന്നത് എന്നാണ്' സാധാരണ നിലയിലുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിക്കാത്തതിനുകാരണമായി െറയിൽവേയുടെ വിശദീകരണം.
ഇളവുകളൊന്നുമില്ലാത്ത സ്പെഷൽ ട്രെയിനുകൾ മാത്രം ഒാടിക്കുക വഴി വലിയ ലാഭമാണ് റെയിൽേവ കൊയ്യുന്നത്. മറുഭാഗത്ത് ജനറൽ കോച്ചുകളെ ആശ്രയിച്ചിരിക്കുന്നവർക്ക് ഗത്യന്തരമില്ലാതെ റിസർവ് കോച്ചുകളിലേക്ക് ആശ്രയിക്കേണ്ടി വരുന്നതിലൂടെ വലിയ സാമ്പത്തികഭാരവും.
സാധാരണ സർവിസുകൾക്കായി ഒരുക്കം പൂർത്തിയാക്കാൻ ഡിവിഷനുകളോട് റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ട് ആറു മാസം പിന്നിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.