Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദക്ഷിണ റെയിൽവേ...

ദക്ഷിണ റെയിൽവേ വരുമാനം: കോ​ഴിക്കോടും തിരുവനന്തപുരവും എറണാകുളവും ആദ്യപത്തിൽ

text_fields
bookmark_border
ദക്ഷിണ റെയിൽവേ വരുമാനം: കോ​ഴിക്കോടും തിരുവനന്തപുരവും എറണാകുളവും ആദ്യപത്തിൽ
cancel

തി​രു​വ​ന​ന്ത​പു​രം: വ​രു​മാ​ന കാ​ര്യ​ത്തി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ലെ ആ​ദ്യ 10​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ തി​രു​വ​ന​ന്ത​പു​ര​വും എ​റ​ണാ​കു​ളം സൗ​ത്തും കോ​ഴി​ക്കോ​ടും. തി​രു​വ​ന​ന്ത​പു​രം നാ​ലാം സ്ഥാ​ന​ത്തും എ​റ​ണാ​കു​ളം അ​ഞ്ചാം സ്ഥാ​ന​ത്തും കോ​ഴി​ക്കോ​ട്​ ഒ​മ്പ​താം സ്ഥാ​ന​ത്തു​മാ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

205.81 കോ​ടി​ രൂപയാ​ണ്​ തി​രു​വ​ന​ന്ത​പു​രം സ്​​റ്റേ​ഷ​ന്‍റെ 2022-23 വ​ർ​​ഷ​ത്തെ വ​രു​മാ​നം. എ​റ​ണാ​കു​ള​ത്തി​നാ​ക​ട്ടെ 193.34 കോ​ടി​യും കോ​ഴി​ക്കോ​ടി​ന്​ 148.90 കോ​ടി​യു​മാ​ണ്. 1085 കോ​ടി രൂപ വ​രു​മാ​നം നേ​ടി​യ ചെ​ന്നൈ സെ​ൻ​ട്ര​ലാ​ണ്​ ഒ​ന്നാ​മ​ത്. 525 കോ​ടി രൂപ വ​രു​മാ​ന​മു​ള്ള ചെ​ന്നൈ എ​ഗ്​​മോ​ർ ര​ണ്ടാ​മ​താ​ണ്.

2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​​ടെ ആ​കെ വ​രു​മാ​ന​ത്തി​ൽ 25 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി​യെ​ന്നാ​ണ്​ റെ​യി​ൽ​വേ​യു​ടെ ക​ണ​ക്ക്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 49,000 കോ​ടി രൂ​പ കൂ​ടു​ത​ൽ നേ​ടി 2.40 ല​ക്ഷം കോ​ടി​യാ​ണ്​ വ​രു​മാ​നം. ച​ര​ക്ക് വ​രു​മാ​ന​ത്തി​ലും കു​തി​പ്പാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 15 ശ​ത​മാ​നം ഉ​യ​ർ​ന്ന് 1.62 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് വ​രു​മാ​നം. യാ​ത്ര​ക്കാ​രു​ടെ വ​രു​മാ​നം ഉ​യ​ർ​ന്ന 61 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി 63,300 കോ​ടി രൂ​പ​യി​ലെ​ത്തി. 39,214 കോ​ടി രൂ​പ​യാ​ണ് യാ​ത്ര​ക്കാ​രി​ല്‍നി​ന്നു​ള്ള 2022-23 വ​ർ​ഷ​ത്തെ വ​രു​മാ​നം. 2022-23ൽ ​റെ​യി​ൽ​വേ​യു​ടെ ആ​കെ ചെ​ല​വ് 2,37,375 കോ​ടി രൂ​പ​യാ​ണ്. ഇ​ള​വു​ക​ൾ വെ​ട്ടി​ക്കു​റ​ച്ചും ഫ്ല​ക്സി നി​ര​ക്കി​ൽ ട്രെ​യി​നു​ക​ളോ​ടി​ച്ചു​മാ​ണ്​ റെ​യി​ൽ​വേ ഈ ​വ​രു​മാ​ന വ​ർ​ധ​ന നേ​ടി​യെ​ന്ന​ ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. പ്രീ​മി​യം ത​ത്കാ​ലി​ൽ നി​ന്ന് 2399 കോ​ടി രൂ​പ​യും ത​ത്കാ​ലി​ൽ​നി​ന്ന് 5937 കോ​ടി രൂ​പ​യു​മാ​ണ് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ റെ​യി​ൽ​വേ സ​മാ​ഹ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:southern railway
News Summary - Southern Railway revenue: Kozhikode, Thiruvananthapuram and Ernakulam in top ten
Next Story