ബഹിരാകാശ പദ്ധതികളുടെ സ്വകാര്യവത്കരണം: പിന്നിൽ പി.ഡബ്ല്യു.സിയും
text_fieldsതിരുവനന്തപുരം: ബഹിരാകാശ പദ്ധതികൾ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങൾക്ക് പിന്നിൽ വിവാദ കൺസൾട്ടൻസി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സും (പി.ഡബ്ല്യു.സി). ജനുവരി 31ന് കോവളത്ത് നടന്ന 'എഡ്ജ് 2020' സ്പേസ് ടെക്നോളജി ദ്വിദിന കോൺക്ലേവിൽ ഇതിനായി വിശദനിർദേശമാണ് പി.ഡബ്ല്യു.സി സമർപ്പിച്ചത്. ലോക ബഹിരാകാശ വിപണിയുടെ രണ്ടുശതമാനം കൈയാളുന്ന ഇന്ത്യ കൈവരിക്കാൻ പോകുന്ന നേട്ടങ്ങളും പണം മുടക്കിയാൽ ഉണ്ടാകാവുന്ന ലാഭവും നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതാണ് പി.ഡബ്ല്യു.സി റിപ്പോർട്ട്.
ബഹിരാകാശരംഗത്ത് സ്വകാര്യ പങ്കാളിത്തം മേയ് പകുതിയോടെയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിനും മാസങ്ങൾക്ക് മുമ്പാണ് കേരളം ഇൗ ആശയം മുൻനിർത്തി കോൺക്ലേവ് നടത്തിയത്. ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്താദ്യമായി സ്ഥാപിക്കുന്ന സ്പേസ് പാർക്കിെൻറ ആഭിമുഖ്യത്തിലായിരുന്നു കോൺക്ലേവ്. ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സ്വപ്ന സുരേഷാണ് മുഖ്യസംഘാടകയായി പ്രവർത്തിച്ചത്.
പി.ഡബ്ല്യു.സിയിലൂടെ ശിവശങ്കറിെൻറ ശിപാർശയിലാണ് സ്വപ്ന സ്പേസ് പാർക്കിെൻറ ഭാഗമായതെന്ന് ആരോപണം ഉയർന്നിരുന്നു. ഫലത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗം സ്വകാര്യമേഖലക്ക് കൈമാറാനുള്ള പി.ഡബ്ല്യു.സി പദ്ധതിക്ക് അരെങ്ങാരുക്കുന്നതായി കോടിക്കണക്കിന് രൂപ െചലവഴിച്ച് നടത്തിയ കോൺക്ലേവ്.
ആറുവർഷത്തിനകം ലോകമെമ്പാടുമായി 10,000 ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കേണ്ടിവരും. കുറഞ്ഞ ചെലവിൽ വിക്ഷേപണം നടത്തുന്നതിനാൽ ഇന്ത്യക്ക് ഇക്കാര്യത്തിൽ മേധാവിത്വം ലഭിക്കും. ഇൗ സാഹചര്യം ഉപയോഗിക്കാനാണ് പി.ഡബ്ല്യു.സി ആഹ്വാനം. നിലവിൽ 53000 കോടി രൂപയാണ് ഇന്ത്യയുടെ ബഹിരാകാശ വിപണി മൂല്യം.
െഎ.എസ്.ആർ.ഒ പങ്കാളിത്തം ബഹിരാകാശ ഗവേഷണം, കണ്ടുപിടിത്തം എന്നിവയിൽ മാത്രമായി ഒതുങ്ങുേമ്പാൾ ഉപഗ്രഹ നിർമാണം, വിക്ഷേപണം തുടങ്ങിയ മേഖലകളിൽ സ്വകാര്യ മേഖലക്ക് ആധിപത്യം സ്ഥാപിക്കാമെന്നും െഎ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് കോർപേറഷെൻറ ആശിർവാദത്തോടെ സമർപ്പിച്ച റിപ്പോർട്ട് പറയുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ സ്വകാര്യ നിക്ഷേപം സംബന്ധിച്ച് കോൺക്ലേവിൽ നിരവധി ചർച്ച നടന്നിരുന്നു. എന്നാൽ സമാന തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചേപ്പാൾ ശക്തമായ എതിർപ്പാണ് സി.പി.എം ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.