Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം ഷാജിയെ നിയമസഭയിൽ...

കെ.എം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ല -സ്പീക്കർ

text_fields
bookmark_border
കെ.എം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ല -സ്പീക്കർ
cancel

തി​രു​വ​ന​ന്ത​പു​രം: ഹൈ​കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ കെ.​എം. ഷാ​ജി​ക്ക് നി​യ​മ​സ​ഭ​യി​ല്‍ എ​ത്താ​ന്‍ സു​പ്രീം​കോ​ട​തി​യു​ടെ വാ​ക്കാ​ല്‍ പ​രാ​മ​ര്‍ശം മ​തി​യാ​കി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. കോ​ട​തി​യി​ല്‍നി​ന്ന് രേ​ഖാ​മൂ​ലം അ​റി​യി​പ്പ് കി​ട്ട​ണം. നി​ല​വി​ൽ ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ ഹൈ​കോ​ട​തി വി​ധി ല​ഭി​ച്ചി​ട്ടു​ണ്ട്. രേ​ഖാ​മൂ​ലം ഉ​ത്ത​ര​വ്​ ല​ഭി​ക്ക​ണ​മെ​ന്ന വി​വ​രം കെ.​എം. ഷാ​ജി​യെ അ​റി​യി​ക്കു​മെ​ന്നും സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു. വി​ധി​ക്കെ​തി​രെ കെ.​എം. ഷാ​ജി​യു​ടെ ഹ​ര​ജി​യി​ല്‍ ഹൈ​കോ​ട​തി അ​നു​വ​ദി​ച്ച സ്​​േ​റ്റ​യു​ടെ കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്​​ച അ​വ​സാ​നി​ക്കും.

നിയമനിർമണത്തിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 27നാണ് ആരംഭിക്കുക. തെരഞ്ഞെടുപ്പ് കേസിൽ കേരളാ ഹൈകോടതി അയോഗ്യനാക്കിയ കെ.എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. തനിക്കെതിരായ ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്നും ഹരജിയിൽ അടിയന്തര തീർപ്പ് കൽപിക്കണമെന്നും ചൂണ്ടിക്കാട്ടി കെ.എം ഷാജി നൽകിയ അ​പ്പീ​ൽ ഹരജിയിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള നിരീക്ഷണം. ഹൈകോടതിയുടെ താൽകാലിക സ്റ്റേയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ നിർദേശം.

ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ മ​ത​വി​കാ​രം ഉ​ണ​ർ​ത്തി​യും എ​തി​ർ​സ്ഥാ​നാ​ർ​ഥി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യും ക്ര​മ​ക്കേ​ട്​ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മു​സ്​​ലിം ലീ​ഗി​ലെ കെ.​എം. ഷാ​ജി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഹൈ​കോ​ട​തി റ​ദ്ദാ​ക്കിയത്. ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന തൊ​ട്ട​ടു​ത്ത എ​തി​ർ സ്ഥാ​നാ​ർ​ഥി​യും ഹ​ര​ജി​ക്കാ​ര​നു​മാ​യ സി.​പി.​എ​മ്മി​ലെ എം.​വി. നി​കേ​ഷ്​​കു​മാ​റി​ന്‍റെ ആ​വ​ശ്യം ത​ള്ളി​യ കോ​ട​തി ഹ​ര​ജി​ക്കാ​ര​ന്​ കോ​ട​തി​ച്ചെ​ല​വാ​യി 50,000 രൂ​പ ഷാ​ജി ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടിരുന്നു. തുടർന്ന്, അ​പ്പീ​ൽ ന​ൽ​കാ​ൻ സ​മ​യം ന​ൽ​കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​ന്ന​ത്​ ഇ​തേ ബെ​ഞ്ച്​ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ ത​ട​യുകയും ചെയ്തു.

മ​ത​സ്​​പ​ർ​ധ അ​ഴി​ച്ചു​വി​ടു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ണ് കെ.​എം. ഷാ​ജി 2016ലെ ​തെര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​തെ​ന്നും ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ല​ഘു​ലേ​ഖ​ക​ൾ മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്​​തെ​ന്നു​മാ​യി​രു​ന്നു നി​കേ​ഷ്​​കു​മാ​ർ വാ​ദിച്ചത്. ‘ദൈ​വ​ത്തി​ന​ടു​ക്ക​ൽ അ​മു​സ്​​ലി​മി​ന് സ്ഥാ​ന​മി​ല്ലെ​ന്നും​ മു​സ്​​ലി​മാ​യ ത​ന്നെ വോ​ട്ട്​ ന​ൽ​കി അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്നും’ പ​റ​യു​ന്ന ല​ഘു​ലേ​ഖ​യാ​ണ്​ ഷാ​ജി​ക്കു​വേ​ണ്ടി മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​ത്. ഇ​തി​നു​പു​റ​മെ നി​കേ​ഷി​നെ അ​പ​മാ​നി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള​ട​ങ്ങു​ന്ന ല​ഘു​ലേ​ഖ​ക​ളും മ​ണ്ഡ​ല​ത്തി​ൽ വി​ത​ര​ണം ചെ​യ്തി​രു​ന്നു.

ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ്ഥാ​നാ​ർ​ഥി​യു​ടെ​യോ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ൻ​റി​​​ന്‍റെ​യോ അ​റി​വോ​ടെ​ ത​ന്നെ​യാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യ കോ​ട​തി ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 123 (3), 123 (4) വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി. തു​​ട​ർ​ന്നാ​ണ്​​ തെ​ര​ഞ്ഞെ​ടു​പ്പ്​ റ​ദ്ദാ​ക്കി​യ​ത്. അ​തേ​സ​മ​യം, എ​തി​ർ സ്ഥാ​നാ​ർ​ഥി​ക്ക്​ വോ​ട്ട്​ ​ചെ​യ്​​താ​ൽ​ സ​മു​ദാ​യ​ഭ്ര​ഷ്​​ട്​ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന ത​ര​ത്തി​ലെ ഭീ​ഷ​ണി​യോ നി​ർ​ബ​ന്ധ​പൂ​ർ​വ​മു​ള്ള പ്രേ​ര​ണ​ക​ളോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ നി​രീ​ക്ഷി​ച്ച കോ​ട​തി ഹ​ര​ജി​ക്കാ​ര​​ന്‍റെ ഇ​തു​സം​ബ​ന്ധി​ച്ച ആ​രോ​പ​ണം ത​ള്ളിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala assemblykerala speakermalayalam newsKM Shaji
News Summary - Speaker Against KM Shaji to Kerala Assembly-Kerala News
Next Story