നിയമസഭാ പുസ്തകോത്സവം മഹാവിജയമാക്കിയത് മാധ്യമങ്ങളെന്ന് സ്പീക്കർ എ.എൻ ഷംസീർ
text_fieldsതിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഒന്നാം പതിപ്പ് മഹാവിജമായിരുന്നുവെന്നും ഇത് സാധ്യമാക്കിയത് മാധ്യമങ്ങളാണെന്നും നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നവംബർ ഒന്നു മുതൽ ഏഴ് വരെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം -രണ്ടാം പതിപ്പിന്റെ(കെ.എൽ.ഐ.ബി.എഫ് -രണ്ട്) മീഡിയ സെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുസ്തകോൽസവം രണ്ടാം പതിപ്പിന്റെ വിജയത്തിന് മാധ്യമ പിന്തുണ തുടർന്നും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കെ.എൽ.ഐ.ബി.എഫ്-രണ്ടാം പതിപ്പിന്റെ മീഡിയ സെൽ ചെയർമാൻ ഐ.ബി സതീഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിയമസഭാ സെക്രട്ടറി എ.എം. ബഷീർ, മീഡിയ സെൽ വർക്കിങ് ചെയർമാൻ ആർ.എസ്. ബാബു (ചെയർമാൻ മീഡിയ അക്കാദമി) ജനറൽ കൺവീനർ കെ. സുരേഷ് കുമാർ (ഡെപ്യൂട്ടി ഡയറക്ടർ -ഐ ആൻഡ് പി ആർഡി ), കോർഡിനേറ്റർ ജി.പി ഉണ്ണികൃഷ്ണൻ (കേരള നിയമസഭ ജോയിന്റ് സെക്രട്ടറി) തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.