പ്രമേയം: തീരുമാനം എടുക്കേണ്ടത് സ്പീക്കറെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: ഗവർണറെ പിൻവലിക്കാൻ ആവശ്യപ്പെടുന്ന പ്രതിപക്ഷനേതാവിെൻറ പ്രമേയ നോട്ടീസ് സ്പീക്കറുടെ അധികാര പരിധിയിൽപെടുന്ന കാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മ ദ് ഖാൻ. സർക്കാറുമായി ഒരുവിധ ഏറ്റുമുട്ടലുമില്ല.
പൗരത്വ നിയമ ഭേദഗതിക്കെതിരായ 18 ാം ഖണ്ഡിക വായിക്കും മുമ്പ് ഗവര്‍ണര്‍ പ്രകടിപ്പിച്ച വിയോജിപ്പ് നയപ്രഖ്യാപന പ്രസംഗത് തിെൻറ ഭാഗമാകില്ലെന്ന സ്പീക്കറുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുന്നില്ല. നിയമസഭയിൽ പറഞ്ഞതിനേക്കാൾ കൂടുതല്ലൊന്നും ഈ വിഷയത്തിൽ പറയാനില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിപക്ഷ നേതാവിെൻറ പ്രമേയം തള്ളിയതിൽ അത്ഭുതമില്ല –മുല്ലപ്പള്ളി
തൊടുപുഴ: ഗവർണെറ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം സർക്കാർ തള്ളിയതിൽ അത്ഭുതമില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയെൻറ നേതൃത്വത്തിെല എൽ.ഡി.എഫ് സർക്കാറും ഗവർണറും തമ്മിലെ ഒത്തുകളി ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും പൗരത്വ നിയമഭേദഗതിക്കെതിരായ സമരം യു.ഡി.എഫ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മുല്ലപ്പള്ളി തൊടുപുഴയിൽ പറഞ്ഞു.
പ്രതിപക്ഷാംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി
തിരുവനന്തപുരം: ഗവർണറെ തിരികെ വിളിക്കാനുള്ള പ്രമേയം സ്പീക്കർ അംഗീകരിച്ചിട്ടും സർക്കാർ അനുമതി നൽകാത്തതിൽ പ്രതിപക്ഷാംഗങ്ങൾ കാര്യോപദേശകസമിതി റിപ്പോർട്ടിൽ വിയോജിപ്പ് േരഖപ്പെടുത്തി. പ്രതിപക്ഷനേതാക്കളായ രമേശ് ചെന്നിത്തല, എം. ഉമ്മർ, പി.ജെ. ജോസഫ്, കെ.സി. ജോസഫ് എന്നിവരാണ് വിയോജിച്ചത്.
ഇത് സമിതിയുടെ മിനിട്സിൽ രേഖപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.