മറൈൻ ഡ്രൈവ് സംഭവം; മുഖ്യമന്ത്രിയുടെ പരാമർശം രേഖയിൽ നിന്ന് നീക്കണമെന്ന ആവശ്യം സ്പീക്കർ തള്ളി
text_fieldsതിരുവനന്തപുരം: കൊച്ചി മറൈൻ ഡ്രൈവിൽ ശിവസേന പ്രവർത്തകരുടെ ‘സദാചാര പൊലീസ്’ ആക്രമണവുമായി ബന്ധെപ്പട്ട് മുഖ്യമന്ത്രി പിണറായി വിജയെൻറ പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന ആവശ്യം തള്ളി സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ റൂളിങ്. പ്രതിപക്ഷത്തെ വി.ഡി. സതീശൻ രേഖാമൂലം ഉന്നയിച്ച ആവശ്യമാണ് സ്പീക്കർ നിരാകരിച്ചത്. മൈറൻ ഡ്രൈവ് സംഭവത്തിനുപിന്നിൽ ‘പ്രതിപക്ഷത്തിെൻറ കൈകളുണ്ടോയെന്നും നിങ്ങൾ വാടകക്കെടുത്തവരാണോ എന്ന് സംശയിക്കുന്ന’തായുമുള്ള പരാമർശമാണ് വിവാദമായത്. രാഷ്ട്രീയഅഭിപ്രായങ്ങളെല്ലാം രേഖയിൽ നിന്ന് നീക്കുക എന്ന കീഴ്വഴക്കം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അതിനാൽ മുഖ്യമന്ത്രിയുടെ പരാമർശം നീേക്കണ്ടതില്ലെന്നുമായിരുന്നു റൂളിങ്.
മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിെൻറ രാഷ്ട്രീയമായ അഭിപ്രായം സംശയരൂപേണ പ്രകടിപ്പിക്കുക മാത്രമായിരുന്നു. പ്രസ്താവനയുടെ നിജസ്ഥിതി വിശദീകരിക്കാൻ അവസരം ലഭ്യമാവുകയും അതിെൻറ അടിസ്ഥാനത്തിൽ പ്രതിപക്ഷനേതാവ് തെൻറ ഭാഗം വിശദീകരിക്കുകയും ചെയ്തു. നിയമസഭയുടെ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 307 പ്രകാരം അപകീർത്തിപരമായിട്ടുള്ളതോ അൺപാർലമെൻററി ആയിട്ടുള്ളതോ ആയ പരാമർശങ്ങളുടെ ഗണത്തിൽ പെടുത്താവുന്നവയല്ല മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.
എന്നാൽ, കെ.വി. അബ്ദുൽ ഖാദറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിെൻറ വാചകം നീക്കിയതുമായി ബന്ധപ്പെട്ട് ഇതിനെ താരതമ്യം ചെയ്യുന്നതിൽ യുക്തിരാഹിത്യമുണ്ട്. സഭയിൽ നിന്ന് പുറത്തേക്ക് വരുന്ന ആശയങ്ങളോ വാദമുഖങ്ങളോ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയോ ഭിന്നിേപ്പാ സൃഷ്ടിക്കാൻ കഴിയുന്നതാകരുതെന്ന് ചെയറിന് നിർബന്ധമുണ്ട്. ഒരുപേക്ഷ, പ്രതിപക്ഷനേതാവ് പോലും ഉദ്ദേശിക്കാത്ത അർഥംപോലും വ്യാഖ്യാനിക്കപ്പെടാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. അത് ചെയറിെൻറ ബോധ്യമാണ്. ഇക്കാര്യം ആവർത്തിച്ച് ഉന്നയിച്ച സാഹചര്യത്തിലാണ് റൂളിങ് സംബന്ധിച്ച് വീണ്ടും വിശദീകരണം നൽകുന്നത്. രാഷ്ട്രീയമായ വിമർശനങ്ങളും ആരോപണങ്ങളും സഭയിൽ പതിവുള്ളതാണ്. അതിന് രാഷ്ട്രീയമായി മറുപടി പറയാൻ അവസരമൊരുക്കുക എന്ന ദൗത്യമാണ് സ്വീകരിക്കാൻ കഴിയുകയെന്നും സ്പീക്കർ വ്യക്തമാക്കി. മുഖ്യമന്ത്രി പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ പ്രതിപക്ഷം മാർച്ച് ഒമ്പത്, 10 തീയതികളിൽ സഭ ബഹിഷ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.