മണിയുടെ പരാമർശം പുരോഗന മൂല്യബോധവുമായി ചേർന്ന് പോകുന്നതല്ലെന്ന് സ്പീക്കർ
text_fieldsതിരുവനന്തപുരം: വടകര എം.എൽ.എ കെ.കെ രമക്കെതിരായ എം.എം മണിയുടെ പരാമർശത്തിൽ തെറ്റായ ആശയം അന്തർലീനമായിട്ടുണ്ടെന്ന് സ്പീക്കറുടെ റൂളിങ്. അത് പുരോഗനപരമായ മൂല്യബോധവുമായി ചേർന്ന് പോകുന്നതല്ല. അനുചിതമായ പ്രയോഗം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കർ എം.ബി രാജേഷ് നിയമസഭയിൽ വ്യക്തമാക്കി.
സഭയിൽ ഉപയോഗിക്കാൻ പാടില്ലാത്ത ചില വാക്കുകളുണ്ട്. അത്തരം പരാമർശങ്ങൾ അനുചിതവും അസ്വീകാര്യവുമാകാം. മുമ്പ് സാധാരണയായി ഉപയോഗിച്ചിരുന്ന പല വാക്കുകളും പ്രയോഗങ്ങളും ഇന്നത്തെ കാലത്ത് ഉപയോഗിക്കാൻ പാടില്ലാത്തതായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അർഥവും അതിന്‍റെ സാമൂഹിക സാഹചര്യത്തിലാണ്.
ഒരേ വാക്കിന് എല്ലാ സമൂഹിക സാഹചര്യങ്ങളിലും ഒരേ അർഥമാകണമെന്നില്ല. വാക്കുകൾ അതത് കാലത്തിന്‍റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡൽ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്‍റെ മൂല്യബോധത്തിന് വിരുദ്ധമായിരിക്കുമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.