ഒരന്വേഷണത്തെയും തടഞ്ഞിട്ടില്ല; ഒരിഞ്ച് തലകുനിക്കില്ലെന്ന് പി. ശ്രീരാമകൃഷ്ണൻ
text_fieldsതിരുവനന്തപുരം: ഡോളർ കടത്തുമായി ബന്ധപ്പെട്ട അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്ന വിഷയത്തിൽ നിയമസഭ സെക്രട്ടറി നൽകിയ കത്തിൽ കൂടുതൽ വിശദീകരണവുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണന്. ഒരന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടഞ്ഞിട്ടില്ലെന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.
സിവിലോ ക്രിമിനലോ ആയ കേസുകളിൽ നിയമസഭയിൽ നിന്ന് ഒരാളെ ചോദ്യം ചെയ്യണമെങ്കിൽ സ്പീക്കറുടെ അനുമതി വാങ്ങമെന്നാണ് ചട്ടം. ഇതുപ്രകാരം നിയമസഭയിലുള്ള അംഗങ്ങൾ, ജീവനക്കാർ, മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി വാങ്ങണം. നടപടിക്രമങ്ങൾ പാലിക്കുന്ന മുറക്ക് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
തനിക്കെതിരെ പല തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. തന്‍റെ ഭാഗത്ത് തെറ്റില്ലെന്ന് 100 ശതമാനം വിശ്വാസമുണ്ട്. 40 വർഷമായി പൊതുരംഗത്തുണ്ട്. ഒരാളോടെങ്കിലും തെറ്റായ നിലയിൽ ഒരു രൂപ വാങ്ങിയെന്നോ നിക്ഷേപമുണ്ടെന്നോ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. തെറ്റ് ചെയ്യാത്തതിനാൽ ഒരിഞ്ച് തലകുനിക്കില്ലെന്നും പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.