പ്രതിപക്ഷത്തിെൻറ അവകാശ സംരക്ഷണം ചട്ടങ്ങൾക്ക് വിധേയമെന്ന് സ്പീക്കർ
text_fieldsതിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിെൻറ അവകാശ സംരക്ഷണം ചട്ടങ്ങൾക്ക് വിധേയമാകണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്പീക്കർ എന്ന നിലയിൽ നിഷ്പക്ഷത പാലിച്ച് ഇരുപക്ഷത്തെയും പരിഗണിച്ചിട്ടുണ്ട്. ഒരിക്കലും ഏകപക്ഷീയമായി പ്രവർത്തിച്ചിട്ടില്ലെന്നും പ്രതിപക്ഷത്തിെൻറ അവകാശ ലംഘനത്തിന് ശ്രമിച്ചിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. തുടർച്ചയായ രണ്ടാം ദിനവും ശബരിമല വിഷയത്തിൽ അടിയന്തര പ്രമേയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞിരുന്നു.
പ്രതിപക്ഷത്തിെൻറ അവകാശ സംരക്ഷണം ചട്ടങ്ങൾക്ക് വിധേയമായേ പറ്റൂ. രണ്ടര വർഷക്കാലം പ്രതിപക്ഷ ആവശ്യം ഉന്നയിേക്കണ്ട എന്ന് പറഞ്ഞിട്ടില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ചോദ്യേത്തര വേള തടസപ്പെടുത്തി. പ്രതിപക്ഷത്തിെൻറ എല്ലാ രീതികളേയും പ്രോൽസാഹിപ്പിക്കാൻ കഴിയില്ല. സാമാജികരുടെ അവകാശവും അത് ലോകം അറിയേണ്ടതുമായ അവസരവുമാണ് പ്രതിപക്ഷം തടസപ്പെടുത്തുന്നതെന്നും സ്പീക്കർ പറഞ്ഞു.
ശബരിമല വിഷയം സമഗ്രമായി ചർച്ച ചെയ്തതാണ്. ആവർത്തിച്ചാവർത്തിച്ച് ഒരേ വിഷയം അവതരിപ്പിക്കുന്നത് ശരിയല്ല. പെട്ടെന്ന് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട സുപ്രധാന വിഷയങ്ങൾ അവതരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.