കിഫ്ബിയിൽ നിയമസഭയുടെ പരിശോധന വേണമെന്ന് സ്പീക്കറുടെ റൂളിങ്
text_fieldsതിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമസഭയുടെയും സഭാസമിതിക ളുടെയും പരിശോധനക്ക് വിധേയമാകണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ റൂളിങ് ന ൽകി. ഇതിന് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തുമെന്നും സ്പീക്കർ വ്യക്തമാക്കി.
കിഫ ്ബി പദ്ധതികൾ വരുന്ന ധനാഭ്യർഥനയുടെ സൂക്ഷ്മപരിശോധന സബ്ജക്ട് കമ്മിറ്റികള ിലോ സഭാതലത്തിലോ നടക്കുന്നില്ലെന്നും കിഫ്ബിയുടെ ഒാഡിറ്റ് സംസ്ഥാന സർക്കാറിെൻറ ഒൗദ്യോഗിക ഒാഡിറ്റ് ഏജൻസികളൊന്നും നടത്തുന്നില്ലെന്നും നിയമനിർമാണസഭക്കുള്ള ഭരണഘടനാദത്ത അധികാരങ്ങൾ വിനിയോഗിക്കാനാകില്ലെന്നും കാണിച്ച് എം. ഉമറിെൻറ ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിങ്.
കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച് ആശങ്ക ഉയർന്ന സാഹചര്യത്തിൽ അവയുടെ ഒാഡിറ്റ് റിപ്പോർട്ടുകൾ നിയമസഭാസമിതികൾക്ക് പരിശോധിക്കാൻ കഴിയുംവിധം സഭയുടെ നടപടിക്രമം ക്രമീകരിക്കണമെന്ന് സ്പീക്കർ പറഞ്ഞു. അതുവഴി എക്സിക്യൂട്ടിവിന് നിയമനിർമാണസഭയോടുള്ള അക്കൗണ്ടബിലിറ്റി ഉറപ്പിക്കാനും സാമ്പത്തികകാര്യങ്ങളിൽ സഭക്കുള്ള പരമാധികാരം ചോർന്നുപോകാതെ സംരക്ഷിക്കാനും കഴിയും. ഇതിന് ആവശ്യമായ ക്രിയാത്മക നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
സി.എ.ജി ഒാഡിറ്റിങ് നിയമങ്ങൾക്ക് ബാധകമായ ശക്തമായ ഒാഡിറ്റ് സംവിധാനമാണ് കിഫ്ബിയിൽ എന്നാണ് ധനമന്ത്രി മറുപടി നൽകിയത്. വസ്തുതാപരമായി ഇത് ശരിയാണ്. സ്വതന്ത്ര ഒാഡിറ്റ് നിരീക്ഷണ സംവിധാനമായ ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമീഷൻ ഒാഡിറ്റ് നടത്തുന്നതും ശേഷം അത് സഭയുടെ മേശപ്പുറത്ത് െവക്കുന്നതും നിയമാനുസൃതമാണെങ്കിലും സഭയുടെയോ സഭാസമിതികളുടെയോ സൂക്ഷ്മപരിശോധനക്ക് ഒാഡിറ്റ് റിപ്പോർട്ടുകൾ വിധേയമാകുന്നില്ല. ഇത് വലിയ പോരായ്മയാണ്.
കിഫ്ബിയുടെ ഒാഡിറ്റ് സഭാസമിതികൾക്ക് പരിശോധനക്ക് അവസരം ലഭിച്ചാൽ അതുവഴി സ്ഥാപനത്തിെൻറ സുതാര്യതയും വിശ്വാസ്യതയും നിലനിർത്താൻ കഴിയുമെന്നും സ്പീക്കർ പറഞ്ഞു.
കിഫ്ബിയുമായി ബന്ധപ്പെട്ട ധനാഭ്യർഥനകൾ നമ്പർ 28 എന്ന പലവക സാമ്പത്തിക സർവിസുകളിലാണ് ബജറ്റിൽ വരുന്നത്. ധനാഭ്യർഥനയിൽ സൂക്ഷ്മപരിശോധന നടത്താനുള്ള എല്ലാ അധികാരവും സമിതിക്കുണ്ട്. എന്നാൽ, ധനാഭ്യർഥന സംബന്ധിച്ച ചർച്ചയോ വോെട്ടടുപ്പോ സഭയിൽ നടക്കുന്നില്ലെന്ന എം. ഉമറിെൻറ ആക്ഷേപം വസ്തുതാപരമാണ്.
കീഴ്വഴക്കമെന്ന നിലയിൽ സഭയിൽ അനുവർത്തിച്ചുവരുന്ന നടപടിക്രമപ്രകാരം ഇതടക്കം എേട്ടാളം ധനാഭ്യർഥനകൾ ചർച്ചയോ വോെട്ടടുപ്പോ കൂടാതെ പാസാക്കുന്നു.
കിഫ്ബി പോലെ സുപ്രധാന സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രപ്പോസലുകൾ അടങ്ങുന്ന ധനാഭ്യർഥന സാമ്പ്രദായികവും സാേങ്കതികവുമായ കാരണങ്ങളുടെ പേരിൽ വേണ്ടത്ര ചർച്ചയില്ലാെത പാസാക്കുന്ന രീതി പുനഃപരിേശാധിക്കണം. അടുത്തവർഷം മുതൽ ആവശ്യമായ ക്രമീകരണം ഏർെപ്പടുത്തുമെന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.