സ്വർണക്കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന് കെ. സുരേന്ദ്രൻ
text_fieldsകൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സ്വർണക്കടത്ത് കേസിൽ ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രിമാരും സ്പീക്കറും സ്വർണക്കടത്തിനായി സഹായങ്ങൾ നൽകിയിട്ടുണ്ട്. സ്പീക്കറുടെ വിദേശയാത്രകൾ പലതും ദുരൂഹമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. തദ്ദേശതെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സുരേന്ദ്രൻ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പെന്നും കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ എന്ന് കോടതി പറയുന്നത് ആദ്യമായിട്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കോണ്‍ഗ്രസിന് അഴിമതിയെ നേരിടാനുള്ള ത്രാണിയില്ല. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് അഴിമതിക്ക് ഉപയോഗിക്കുന്നതെന്നതില്‍ മുഖ്യ തെളിവാണ് പാലാരിവട്ടം പാലം. ഈ കേസ് നല്ല രീതിയിൽ അന്വേഷിച്ചാൽ കൂടുതൽ മുസ്ലീം ലീഗ് നേതാക്കൾ അകത്താവും. ശതകോടി അഴിമതിയാണ് യു.ഡി.എഫ് എം.എൽ.എമാർ നടത്തിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 14 മന്ത്രിമാർക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ എൽ.ഡി.എഫ് പൂഴ്ത്തി. അഴിമതി പ്രതിരോധിക്കുന്നതിൽ പ്രതിപക്ഷം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷനേതാവടക്കം അഴിമതി ആരോപണം നേരിടുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.