ജീവനക്കാരോട് എടാ പോടാ വിളി വേണ്ട; പി.സി. ജോർജിന് സ്പീക്കറുടെ താക്കീത്
text_fieldsതിരുവനന്തപുരം: നിയമസഭയിലെ ജീവനക്കാരനോട് ക്ഷുഭിതനായ പി.സി. ജോർജിന് സ്പീക്ക ർ പി. ശ്രീരാമകൃഷ്ണെൻറ താക്കീത്. താൻ കൈമാറിയ കത്ത് സ്പീക്കർക്ക് കൈമാറിയില്ലെന്ന് ആരോപിച്ച് ജോർജ് എഴുന്നേറ്റ് ജീവനക്കാരന് നേരെ ആക്രോശിക്കുകയായിരുന്നു. ഉടൻ എന്താണ് കാര്യമെന്ന് സ്പീക്കർ ചോദിച്ചു.
കത്ത് നൽകിയില്ലെന്ന് ജോർജ് പറഞ്ഞപ്പോൾ അതൊക്കെ അവർ തന്നോളും, ഇങ്ങനെയാണോ സഭയിൽ പെരുമാറുന്നതെന്ന് ചോദിച്ച സ്പീക്കർ ജോർജിെൻറ നടപടി ശരിയല്ലെന്ന് പറഞ്ഞു. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ എഴുതിത്തന്നാൽ മതിയെന്ന് പറഞ്ഞിട്ടും ബഹളം തുടർന്ന ജോർജിനോട് ഇരിക്കവിടെ എന്ന ആജ്ഞയും സ്പീക്കർ നടത്തി.
ജീവനക്കാരോട് എന്തും വിളിച്ചു പറയരുത്. അവർ ഒരുപാട് ജോലികൾ ഒരുമിച്ചാണ് ചെയ്യുന്നത്. ചിലപ്പോൾ താങ്കൾ നൽകിയ കത്ത് എനിക്ക് തരാൻ വൈകിയിട്ടുണ്ടാകും. കത്ത് മാത്രമല്ല, ഇവിടെ സ്പീക്കറുമായി അംഗങ്ങൾക്ക് സംസാരിക്കുന്നതിന് ചാറ്റ് സംവിധാനമുണ്ട്, അതുപയോഗിക്കാമെന്നും സ്പീക്കർ പറഞ്ഞു.
ജോർജിെൻറ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്ത് ഭരണപക്ഷത്ത് നിന്ന് എ.എൻ. ഷംസീറും പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പിലും എഴുന്നേറ്റു. ഇവരുമായും ജോർജ് വാക്തർക്കത്തിലേർപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.