പാറമടകളും കരിമണലും: ചർച്ചകൾക്ക് വഴിതുറന്ന് സ്പീക്കർ
text_fieldsതിരുവനന്തപുരം: ക്വാറികൾ ദേശസാത്കരിക്കണമെന്നും കരിമണൽ ഖനനത്തിന് സമവായം വേണമെന്നുമുള്ള സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ അഭിപ്രായം പുതിയ ചർച്ചകൾക്ക് വഴിതുറന്നു. സ്വകാര്യ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്പീക്കറുടെ പരാമർശം. കരിമണൽ ഖനനത്തിന് സമവായം വേണമെന്ന അഭിപ്രായത്തിനെതിരെ മുൻസ്പീക്കർ കൂടിയായ വി.എം. സുധീരൻ രംഗത്തുവന്നു.
ക്വാറികൾ ദേശസാത്കരിച്ച് സംസ്ഥാനത്തിെൻറ ഉടമസ്ഥതയിൽ പ്രവർത്തിപ്പിക്കണമെന്നാണ് സ്പീക്കറുടെ നിലപാട്. സ്വകാര്യ ക്വാറികൾ അനിയന്ത്രിതമായി അനുവദിക്കരുത്. ആവശ്യങ്ങൾക്ക് മാത്രം ഖനനം ചെയ്യണം. നിർമാണ സാമഗ്രഹികളുടെ ലഭ്യതകൂടി കണക്കിലെടുത്ത് കെട്ടിടങ്ങളുടെ രീതിയിലും മാറ്റംവരുത്തണം. കരിമണൽ ഖനനം നടത്താത്ത കേരളം വിഡ്ഡികളുടെ സ്വർഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളം നേരിട്ട ദുരന്തത്തിൽനിന്ന് രക്ഷപ്പെടാനുള്ള സാമ്പത്തിക സ്രോതസ്സാണ് കരിമണൽ. ഇതിനായി സമവായം വേണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിെൻറ പുനർനിർമാണത്തിനുള്ള നിർദേശങ്ങളിെലാന്നായി കരിമണൽ ഖനനത്തെ അവതരിപ്പിച്ചത് ആശ്ചര്യപ്പെടുത്തുന്നെന്ന് വി.എം. സുധീരൻ പ്രസ്താവിച്ചു.
വിവാദങ്ങൾക്കതീതമായി പ്രവർത്തിക്കേണ്ട സ്പീക്കർ ജനദ്രോഹപരമായ പരാമർശം നടത്തിയത് അനുചിതമാണ്. സുധീരൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.