എ.എന്‍ രാധാകൃഷ്ണനെതിരെ നിയമനടപടിക്കൊരുങ്ങി സ്പീക്കർ ശ്രീരാമകൃഷ്ണൻ
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെതിരെ നിയമനടപടിക്കൊരുങ്ങി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി സ്പീക്കര്‍ക്ക് വ്യക്തിബന്ധമുണ്ടെന്ന എ.എന്‍ രാധാകൃഷ്ണന്‍റെ ആരോപണത്തിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്.
2019 ജൂണ്‍ ആറിന് എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്പീക്കർക്കൊപ്പം സ്വപ്നയുണ്ടായിരുന്നുവെന്നാണ് എ.എൻ രാധാകൃഷ്ണന്‍റെ ആരോപണം. ഇത് അപവാദ പ്രചരണമാണെന്നും നിയമപരമായി നേരിടുമെന്നും സ്പീക്കര്‍ പറഞ്ഞു.
ആ ദിവസങ്ങളില്‍ കൊച്ചിയില്‍ പോയിട്ടില്ലെന്ന രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീരാമകൃഷണന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും എ.എന്‍ രാധാകൃഷ്ണനോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.