ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക അദാലത്ത്
text_fieldsകോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ തിരിച്ചെടുക്കുന്നതിനായി ഇന്ന് പ്രത്യേക അദാലത്ത് നടത്തും. അദാലത്തിൽ വിവിധ വകുപ്പുകളുടെ 12 കൗണ്ടറുകൾ പ്രവർത്തിക്കും. വിലങ്ങാട് ഉരുൾപൊട്ടലിൽ രേഖകൾ നഷ്ട്ടപ്പെട്ടവർക്കായുള്ള അദാലത്തും ഇന്ന് നടക്കും. വിലങ്ങാട് സെന്റ് ജോർജ് ഹൈ സ്കൂളിലാണ് അദാലത്ത് നടക്കുക. വിവിധ വകുപ്പുകളുടെ 12 കൗണ്ടറുകൾക്കൊപ്പം ബാങ്ക് പ്രതിനിധികളും അദാലത്തിൽ പങ്കെടുക്കും.
അതേസമയം ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട ഹരജികൾ ഹൈകോടതി ഇന്ന് പരിഗണിക്കും. അപകടത്തിൽപ്പെട്ടവർക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകണം എന്നതടക്കമുള്ള ഹരജികളാണ് കോടതിയുടെ പരിഗണയിലുള്ളത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വിഎം ശ്യാം കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.